ആരോഗ്യ സർവകലാശാല കനിയണം കോഴ്സുകൾക്ക് അനുമതി കാത്ത് കോട്ടയം മെഡിക്കൽ കോളജ്
text_fieldsഗാന്ധിനഗർ: ആരോഗ്യ സർവകലാശാലയിൽനിന്ന് വിവിധ കോഴ്സുകളുടെ അനുമതി കാത്ത് കോട്ടയം മെഡിക്കൽ കോളജ്. ബി.എസ്സി ന്യൂറോ ടെക്നോനോളജി- ആറ് സീറ്റ്, ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക്സ്- 30 സീറ്റ്, ബി.എസ്സി ഡെവലപ്മെന്റൽ തെറാപ്പി - 30 സീറ്റ്, ബി.എസ്സി എം.ഐ.ടി- 15 സീറ്റ്, ബി.എസ്സി ആർ.ടി.ടി- 15 സീറ്റ്, ബി.എസ്സി അനസ്തീഷ്യ ടെക്നോളജി- മൂന്ന് സീറ്റ്, പി.ജി ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ- എട്ട് സീറ്റ്, എം.പി.ടി.ഒ ആൻഡ് ജി- അഞ്ച് സീറ്റ്, എം.പി.ടി കമ്യൂണിറ്റി മെഡിസിൻ ആൻഡ് ജിയാട്രിക്സ് - അഞ്ച് സീറ്റ്, എം.ഫിൽ റീഹാബിലിറ്റേഷൻ- അഞ്ച്, എന്നീ കോഴ്സുകളുടെ 122 ഓളം സീറ്റുകളിലേക്കാണ് മെഡിക്കൽ കോളജ് അധികൃതർ അനുമതിക്കായി കത്തെഴുതി കാത്തിരിക്കുന്നത്. എന്നാൽ, ആരോഗ്യസർവകലാശാല ഇതുവരെ കത്ത് പരിഗണിച്ചിട്ടില്ല. കോഴ്സുകൾ തുടങ്ങുന്നതിനുള്ള മുഴുവൻ സൗകര്യങ്ങളും കോട്ടയം മെഡിക്കൽ കോളജിൽ നിലവിലുണ്ട്. അനുമതി നൽകുവാൻ വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന് കോളജ് അധികൃതർ പറയുന്നു.
എല്ലാ രംഗത്തും മികച്ച നിലവാരം പുലർത്തിവരുന്ന ആതുരശുശ്രൂഷ രംഗത്തെ പ്രമുഖ സ്ഥാപനമാണ് കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഈ കോഴ്സുകൾക്കുകൂടി ഉടൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.