കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുള്ളിൽ മഴയില്ലാത്തപ്പോഴും ചോർച്ച
text_fieldsഗാന്ധിനഗർ: അത്യാഹിത വിഭാഗത്തിനുള്ളിൽ മഴയില്ലാത്തപ്പോഴും ചോർച്ച. ശീതീകരണ സംവിധാനത്തിലെ പിഴവാണ് മലിനജലം പരന്നൊഴുകാൻ കാരണം. അത്യാഹിത വിഭാഗത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന കവാടം മുതൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, രക്തശേഖരണ വിഭാഗം എന്നിവയുടെ മുൻഭാഗങ്ങളിലാണ് വെള്ളം വീഴുന്നത്. ഇപ്പോൾ ബക്കറ്റുകൾെവച്ച് ഇതു ശേഖരിക്കുകയാണ്.
രോഗികളെ സ്ട്രെച്ചറിലും വീൽചെയറിലുമായി കൊണ്ടുപോകുമ്പോൾ ജീവനക്കാരുടെയും രോഗികളുടെ ബന്ധുക്കളുടെയും കാൽ തെന്നി അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
കോടികൾ മുടക്കി സ്ഥാപിച്ചതാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ഈ കെട്ടിടം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കെട്ടിടം പണി പൂർത്തീകരിെച്ചങ്കിലും ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് അനുബന്ധ ജോലികൾ പൂർത്തീകരിച്ചത്.
തുടർന്ന് 2017 മേയ് 27ന് മുഖ്യമന്ത്രി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുറികൾ ശീതീകരിച്ചത്. ഈ കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന ശീതീകരണ ഉപകരണം രണ്ടുവർഷത്തോളം വെയിലും മഴയുമേറ്റ് കിടന്നിരുന്നു. അന്ന് ആ വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് മുറികളിൽ സ്ഥാപിച്ചത്. എന്നാൽ, ഇവ സ്ഥാപിച്ചപ്പോഴുള്ള പിഴവാണ് ചോർച്ചക്ക് കാരണം. കെട്ടിടം പണിയുമ്പോൾ ആവശ്യമായ സംവിധാനം സജ്ജീകരിക്കാതെ പണി പൂർത്തിയായേശഷം വീണ്ടും നിർമാണം നടത്തിയതാണ് ഇക്കാര്യത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതർ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.