ഉടമസ്ഥർ മരിച്ചതിനെ തുടർന്ന്, പട്ടിണിയിലായ വളർത്തുനായെ ഏറ്റെടുത്ത് മെഡി. കോളജ് പി.ആർ.ഒ
text_fieldsഗാന്ധിനഗർ: വയോദമ്പതികൾ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് പട്ടിണിയിലായ വളർത്തുനായെ മെഡി. കോളജ് പി.ആർ.ഒ ഏറ്റെടുത്തു. 2019ൽ പുണെ െറയിൽവേ സ്റ്റേഷനിൽനിന്ന് അനാഥരായ നാല് പെൺകുട്ടികളെ ഏറ്റെടുത്ത് വളർത്തി മാതൃകയായ കോട്ടയം പുതുപ്പള്ളി പേരേപ്പറമ്പിൽ പി.എ. തോമസാണ് നായെ ഏറ്റെടുത്തത്. കാണക്കാരി പഞ്ചായത്ത് എട്ടാം വാർഡ് മേത്തൊട്ടിൽ എം.ജെ. ജോസ് (65), ജെസി (56) എന്നീ ദമ്പതികൾ അടുത്തിടെയാണ് മരിച്ചത്. മക്കളില്ലാത്ത ഇവരുടെ മരണശേഷം, വളർത്തുനായും പന്ത്രണ്ടോളം പൂച്ചകളും പട്ടിണിയിലാവുകയായിരുന്നു.
പൂച്ചകൾ സമീപവീടുകളിൽനിന്ന് ആഹാരം കഴിക്കുമായിരുന്നു. കൂട്ടിനകത്ത് ചങ്ങലക്കിട്ടിരുന്ന വളർത്തുനായ്ക്ക് അയൽവാസിയായ ഓലിക്കൽപറമ്പിൽ ജോയിയുടെ മക്കളായ ആൽബിൻ, ആൻബിൻ എന്നിവരും മറ്റ് അയൽവാസികളും ഭക്ഷണം നൽകിയിരുന്നു. എന്നാൽ, മലമൂത്ര വിസർജനത്തിന് കഴിയാതെ നായ് ബുദ്ധിമുട്ടി.
കഴിഞ്ഞ ദിവസം കൂടിെൻറ മേൽക്കൂര തകർത്ത് പുറത്തുചാടിയപ്പോൾ, കഴുത്തിൽ തുടൽ കുരുങ്ങി. അയൽവാസികൾ നായെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആക്രമണസ്വഭാവം കാണിച്ചതിനാൽ, അഴിച്ചുവിടാതെ കുരുക്ക് നീക്കി. അയൽവാസികളായ മാത്യു ഡേവിഡ്, പ്രദീപ് കാണക്കാരി എന്നിവർ വിവരം സമൂഹ മാധ്യമത്തിൽ കുറിച്ചു. ശനിയാഴ്ച വെറ്ററിനറി ഡോക്ടറുമായി കാണക്കാരി ജോസിെൻറ വസതിയിലെത്തി നായെ തോമസ് ഏറ്റെടുക്കുകയായിരുന്നു.
2019ൽ പുണെ െറയിൽവേ സ്റ്റേഷനിൽനിന്ന് ഏറ്റെടുത്ത കുട്ടികളായ എയ്റ എൽസ തോമസ് (9), ആൻഡ്രിയ റോസ് തോമസ് (8), എലയ്ൻ സാറാ തോമസ് (8) അലക്സ് ആൻഡ്രിയ സാറാ തോമസ് (6) എന്നിവർ സംസ്ഥാന ശിശുക്ഷേമ വകുപ്പിെൻറ അനുമതിയോടെ തോമസ്-നീന ദമ്പതികളുടെ പൊന്നോമന മക്കളായി വളരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.