കോട്ടയത്ത് യുവാവിെൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിനുസമീപം യുവാവിെൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെൻറ് തോമസ് എൽ.പി സ്കൂളിന് സമീപം കളരിക്കൽ കാർത്തികയിൽ (പടിഞ്ഞാേറ മുറിയിൽ) പരേതനായ രാജശേഖരെൻറയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിെൻറ (36) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കോവിഡുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകനായി പ്രവർത്തിച്ചുവരുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 ഒാടെ വീട്ടിൽനിന്ന് ജോലിക്കുപോയ ഇദ്ദേഹം രാത്രി വൈകിയും തിരിച്ചെത്തിയില്ല. സ്വകാര്യ സ്ഥാപനത്തിൽനിന്ന് വാടകക്കെടുത്ത ഇന്നോവ കാറിൽ സ്വയം ഓടിച്ചാണ് ജോലിക്കുപോയിരുന്നത്. വൈകീട്ട് 5.30 വരെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് ശനിയാഴ്ച രാവിലെ ഭാര്യയും ബന്ധുക്കളും ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഈ സമയം പ്രശാന്ത് വാടകക്കെടുത്ത ഇന്നോവ കാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമുന്നിലൂടെ കടന്നുപോയി. ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ ഗാന്ധിനഗർ ജങ്ഷനിലെ പെട്രോൾ പമ്പിനുസമീപം തടഞ്ഞ് കസ്റ്റഡിയിലെടുത്തു.
കാറിൽ ഉണ്ടായിരുന്ന ആളെ ചോദ്യം ചെയ്തപ്പോൾ തെൻറ കാറാണെന്നും ഗൂഗ്ൾ െസർച്ചിലൂടെ കണ്ടെത്തി എടുക്കുകയായിരുന്നെന്നും താക്കോൽ കാറിൽതന്നെ ഉണ്ടായിരുന്നതായും പറഞ്ഞു. തുടർന്ന് കാർ കിടന്ന സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി റോഡിൽനിന്ന് ചാത്തുണ്ണിപ്പാറക്കുപോകുന്ന വഴിയിൽ അര കി.മീ. മാറി ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്താണ് ഡോക്ടർമാർ താമസിക്കുന്ന ക്വാർട്ടേഴ്സ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. വൈക്കം വെള്ളൂർ സ്വദേശിനി പാർവതിയാണ് ഭാര്യ. മക്കൾ: അദ്വൈത് (നാല്), അർണവ് (ഒന്ന്).
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. കോവിഡ് കഴിഞ്ഞ് വിമാനയാത്ര തുടങ്ങുമ്പോൾ വിദേശത്ത് പോകാൻ തയാറായിരിക്കുകയായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ, പ്രശാന്ത് ഫോറൻസിക് വിഭാഗത്തിലെ ഡോക്ടറാണെന്ന വ്യാജേന വിദേശത്ത് ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് പലരിൽനിന്നായി വൻ തുക കൈപ്പറ്റിെയന്ന വിവരം കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോലി ലഭിക്കാത്തതിനെത്തുടർന്ന് ഇവരിൽ ഒരാൾ പണം തിരികെ ആവശ്യപ്പെട്ടു. ഒമ്പതുലക്ഷം രൂപയാണ് അയാൾക്ക് നൽകാനുള്ളത്. തുക ശനിയാഴ്ച നൽകേണ്ടതായിരുന്നു. അത് സാധിക്കാതെ വന്നതിനാൽ സാനിറ്റൈസർ ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുെന്നന്നാണ് സൂചന. ആറുമാസത്തോളമായി വാടകെക്കടുത്ത കാറിന് 9000 രൂപ മാത്രമാണ് വാടക നൽകിയിട്ടുള്ളത്. കാറിൽനിന്ന് സ്റ്റെതസ്കോപ് കിട്ടിയിട്ടുണ്ട്. ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നും ഗാന്ധിനഗർ എസ്.എച്ച്.ഒ സുരേഷ് വി. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.