ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഗാന്ധിനഗർ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി നിസാമിനെയാണ് (47) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരില്‍ വാക്തർക്കം ഉണ്ടാകുകയും തുടർന്ന് ഇയാൾ വീട്ടിലുണ്ടായിരുന്ന പ്രഷർകുക്കറിന്റെ അടപ്പുകൊണ്ട് ഭാര്യയുടെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സുധി കെ. സത്യപാലൻ, സി.പി.ഒ സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.