കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി
text_fieldsഗാന്ധിനഗർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥിരംകുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല ഭാഗത്ത് പാലത്തൂർ വീട്ടിൽ ടോണി തോമസ് (24), ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ചിലമ്പട്ട്ശ്ശേരിയിൽ റൊണാൾഡോ ( ടുട്ടു -20) എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടോണി തോമസിനെ ഒരു വർഷത്തേക്കും റൊണാൾഡോയെ ആറുമാസത്തേക്കുമാണ് നാടുകടത്തിയത്. ടോണി തോമസിനെതിരെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, എറണാകുളം ഇൻഫോപാർക്ക് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുക, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളും റൊണാൾഡോക്കെതിരെ ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ സ്റ്റേഷനുകളിലും കേസുണ്ട്. ഏറ്റുമാനൂർ എക്സൈസ് ഓഫീസിൽ അടിപിടി, ക്വട്ടേഷൻ, കഞ്ചാവ് വിൽപന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.