തലചായ്ക്കാനിടം തേടി യുവതിയും കുടുംബവും
text_fieldsഗാന്ധിനഗർ/കോട്ടയം: ഇരുകാലും മുട്ടിനുതാഴെ തളർന്ന യുവതിയും കുടുംബവും തലചായ്ക്കാനിടത്തിനായി സഹായം തേടുന്നു. കട്ടപ്പന ചപ്പാത്ത് ഇടശ്ശേരി വീട്ടിൽ ഉലഹന്നാെൻറയും പരേതനായ രാജമ്മയുടെയും മകൾ ഏലിയാമ്മ (37), ഭർത്താവ് പീരുമേട് കരടിക്കുഴി കിഴക്കേപറമ്പിൽ ജോസഫിെൻറ മകൻ ബിജു ജോസഫ് (40) എന്നിവരാണ് സഹായം തേടുന്നത്. കുട്ടിക്കാലത്ത് എടുത്ത കുത്തിവെപ്പിനെത്തുടർന്നാണ് ഏലിയാമ്മയുടെ കാലുകൾ തളർന്നത്.
അഞ്ചുവയസ്സുമുതൽ തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനത്തിലും തുടർന്ന് പല അനാഥ മന്ദിരങ്ങളിലുമായിട്ടായിരുന്നു താമസം. ഇതിനിടെയാണ് കാറ്ററിങ് സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന ബിജുവിെന പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വടക്കാഞ്ചേരിയിലും കട്ടപ്പനയിലും വാടകക്ക് താമസിച്ചുവരുന്നതിനിടെ കോവിഡ് പ്രതിസന്ധി മൂലം ബിജുവിന് ജോലി നഷ്ടപ്പെട്ടു.
തുടർന്ന് ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടായതോടെ ആർപ്പൂക്കരയിലെ നവജീവൻ ട്രസ്റ്റുമായി ബന്ധപ്പെട്ടു. തുടർന്ന് ട്രസ്റ്റ് അധികാരി പി.യു. േതാമസാണ് വാടകയും ഭക്ഷണത്തിനുള്ള പണവും നൽകിയിരുന്നത്. ഇതിനിടെ, നാലുമാസം മുമ്പ് ഇവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി പോകാനിടമില്ലാതായതോടെ പി.യു.
േതാമസ് ഇടപെട്ട് ഇവർക്ക് ലോഡ്ജിൽ താമസം ഒരുക്കിയിരിക്കുകയാണ്. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് റോസിലി ടോമിച്ചനും ഏലിയാമ്മയും ചേർന്ന് ഫെഡറൽ ബാങ്ക് മെഡിക്കൽ കോളജിന് സമീപത്തെ ഗാന്ധിനഗർ ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. (അക്കൗണ്ട് നമ്പർ: 10670100168358). ഐ.എഫ്.എസ് കോഡ്: FDRL0001067. ഫോൺ: 94468 72644.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.