വാർത്തകളിലെ വസ്തുത തിരിച്ചറിയാൻ സെമിനാർ
text_fieldsപള്ളം: ബിഷപ്പ് സ്പീച്ചിലി കോളജിൽ മീഡിയ സ്റ്റഡീസ് വിഭാഗത്തിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ ‘വാർത്തകളിലെ വസ്തുത പരിശോധനയുടെ അടിസ്ഥാനങ്ങൾ മനസ്സിലാക്കുക’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
തെറ്റായ വിവരങ്ങൾക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയിലുടനീളമുള്ള മാധ്യമപ്രവർത്തകർ, അധ്യാപകർ എന്നിവർക്ക് പിന്തുണ നൽകുന്നതിനായിയുള്ള സംരംഭമാണ് ഗൂഗ്ൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക്. പ്രമുഖ മാധ്യമപ്രവർത്തകയും ചലച്ചിത്ര നിരൂപകയും ജെൻഡർ അഭിഭാഷകയുമായ അഞ്ജന ജോർജ് ക്ലാസ് നയിച്ചു.
പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബ് അധ്യക്ഷത വഹിച്ചു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഗില്‍ബര്‍ട്ട് എ.ആർ, അധ്യാപകരായ അനു അന്ന ജേക്കബ്, എസ്.നന്ദഗോപൻ, ഐ.ക്യു.എ.സി പ്രോഗ്രാം കോർഡിനേറ്റർ റോബിൻ ജേക്കബ് കുരുവിള, വിദ്യാർഥികളായ സജോ മറിയം ജോസ്, ജീനാ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.