ഗവ. പ്ലീഡർമാർ നിയമനത്തിൽ സുതാര്യത വേണമെന്ന് അഭിഭാഷകർ
text_fieldsകോട്ടയം: ഗവൺമെൻറ് പ്ലീഡർ തസ്തികയിലെ നിയമനങ്ങൾക്ക് സുതാര്യത വേണമെന്ന് അഭിഭാഷകർ. കഴിഞ്ഞ മാസം 30ന് 53 സീനിയർ ഗവൺമെൻറ് പ്ലീഡർമാർ, 52 ഗവൺമെൻറ് പ്ലീഡർമാർ, 20 സ്പെഷൽ ഗവൺമെൻറ് പ്ലീഡർമാർ എന്നിവർക്കാണ് സംസ്ഥാന സർക്കാർ നിയമനം നൽകിയത്. ഇവരിൽ മന്ത്രിമാർ മുതൽ എം.പി, എം.എൽ.എമാർ, മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരുടെയെല്ലാം ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ബാക്കി ഭരണകക്ഷികൾക്കുവേണ്ടി സൈബർ പോരാട്ടം നടത്തുന്നവരുമാണ്. ഇതോടെയാണ് അഭിഭാഷകർക്കിടയിൽ അമർഷം ഉയർന്നത്. സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങളുടെ വിധികൾക്ക് വിരുദ്ധമായി നടത്തുന്ന ഇത്തരം നിയമനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കൊച്ചി ആസ്ഥാനമായ അഭിഭാഷകരുടെ കൂട്ടായ്മ അറിയിച്ചു.
ഹൈകോടതിയിൽ സർക്കാറിനെതിരായി വരുന്ന കേസുകളിൽ സർക്കാറിനുവേണ്ടി ഹാജരായി വാദിക്കുകയാണ് ഗവൺമെൻറ് പ്ലീഡർമാരുടെ ജോലി. കഴിവും പ്രാപ്തിയുമുള്ളവർ ഈ തസ്തികയിൽ എത്തിയില്ലെങ്കിൽ സർക്കാറിന് തിരിച്ചടിയുണ്ടാകുമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഇവർക്കുള്ള ഫീസ് പൊതുഖജനാവിൽനിന്നാണ് നൽകുന്നത്. നികുതി, റവന്യൂ, വനം പ്രത്യേക മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സ്പെഷൽ ഗവൺമെൻറ് പ്ലീഡർമാരായി നിയമിക്കേണ്ടത്. എന്നാൽ, ഈ മാനദണ്ഡവും അട്ടിമറിക്കപ്പെടുന്നു.
യോഗ്യതയുള്ള നിരവധി അഭിഭാഷകർ ഹൈകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും അവരെയെല്ലാം തഴഞ്ഞ് ഒഴിവുകൾ പാർട്ടികളുടെ നിയമസഭ പ്രാതിനിധ്യത്തിെൻറ അടിസ്ഥാനത്തിൽ വീതംവെച്ച് നൽകുകയാണ് ചെയ്തത്. 125 നിയമനങ്ങൾ നടന്നതിൽ സി.പി.ഐക്ക് 15, കേരള കോൺഗ്രസ് _എം -അഞ്ച്, എൻ.സി.പി_ മൂന്ന്, കേരളകോൺഗ്രസ് ബി _-ഒന്ന് എന്നിങ്ങനെയാണ് സി.പി.എം നൽകിയത്. നിശ്ചിത േയാഗ്യതയുള്ള അഭിഭാഷകർക്ക് തുല്യ അവകാശം നൽകാതെ രാഷ്ട്രീയ പരിഗണനയോടെ നിയമിക്കുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 14, 15 എന്നിവയുടെയും വിവിധ കോടതിവിധികളുടെയും ലംഘനമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യമന്ത്രി വീണ ജോർജിെൻറ സേഹാദരി വിദ്യ കുര്യാക്കോസ്, സി.പി.െഎ എം.പി ബിനോയ് വിശ്വത്തിെൻറ മകൾ ബി. സൂര്യ ബിനോയി, പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഭാര്യ കെ.ബി. സോണി, എം.ജി സർവകലാശാല വി.സി ആയിരുന്ന ഡോ. ജാൻസി ജയിംസിെൻറ മകൾ തുഷാര ജയിംസ്, മുൻ എം.പി സെബാസ്റ്റ്യൻ പോളിെൻറ സഹോദരഭാര്യ, മരുമകൾ, മുൻ എം.പി ജോയ്സ് ജോർജിെൻറ സഹോദരൻ എന്നിവരൊക്കെ ഇക്കുറി ഗവൺമെൻറ് പ്ലീഡർമാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.