അരനൂറ്റാണ്ടുമുമ്പ് കപ്പലിൽ പോയി ഹജ്ജ് ചെയ്ത സൈനബ ഉമ്മ യാത്രയായി
text_fieldsമുണ്ടക്കയം ഈസ്റ്റ്: അരനൂറ്റാണ്ട് മുമ്പ് കപ്പലിൽ യാത്രചെയ്ത് ഹജ്ജ് നിർവഹിച്ച സൈനബ ഉമ്മ യാത്രയായി. 1961ൽ 33ാം വയസ്സിൽ കപ്പൽ യാത്രചെയ്ത് ഹജ്ജ് നിർവഹിച്ച പെരുവന്താനം ഇരിക്കാട്ട് സൈനബയാണ് (93) മരണപ്പെട്ടത്. കപ്പലിൽ യാത്ര ചെയ്ത് ഹജ്ജ് ചെയ്ത മേഖലയിലെ ജീവിച്ചിരുന്ന അവസാനത്തെ യാത്രക്കാരിയാണ് സൈനബ.
1961ൽ ഭർത്താവ് സെയ്ദുമുഹമ്മദുമൊത്ത് പെരുവന്താനത്തുനിന്ന് എട്ടംഗ സംഘമാണ് ഹജ്ജിനായി യാത്രപോയത്. തൊടുപുഴ, കാഞ്ഞാർ, പുലിപ്പാറ പ്രദേശങ്ങളിൽനിന്നായി 35 പേരുണ്ടായിരുന്നു. കോട്ടയത്തുനിന്ന് ട്രെയിനിൽ മുംെബയിലും അവിടെനിന്ന് കപ്പൽ മാർഗം ഒമ്പതുദിവസം യാത്രചെയ്ത് ദമ്മാമിലും എത്തുകയായിരുന്നു. ഹജ്ജ് യാത്രയിൽ കപ്പലിൽ മരണപ്പെടുന്നവരുടെ മയ്യിത്ത് കടലിൽ ഒഴുക്കുന്ന കഥകളെല്ലാം സൈനബ ഉമ്മ പേരക്കുട്ടികളോട് അടുത്തിടവരെ പറയുമായിരുന്നു. മക്കയിലെ സംസം ജലം കിണറ്റിൽനിന്ന് കോരിയെടുക്കാനുള്ള ഭാഗ്യവും സൈനബക്ക് ലഭിച്ചിട്ടുണ്ട്.
93ാം വയസ്സിലും കണ്ണടപോലുമില്ലാതെ ഖുർആൻ പാരായണം നടത്തിയിരുന്നു. ഹിറാ ഗുഹയും സഫാ, മർവയും മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന റൗദയുമെല്ലാം കണ്ടതിലെ സന്തോഷം അവസാനനാൾ വരെ വീട്ടിലെത്തുന്നവരോട് പങ്കുെവച്ചിരുന്ന സൈനബ ഉമ്മ ഇനി പെരുവന്താനംകാർക്ക് ഓർമയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.