കോട്ടയം ജില്ലയിൽ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsകോട്ടയം: രണ്ടുദിവസമായി ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം പ്രദേശങ്ങളിലും വൈക്കത്ത് വെച്ചൂർ, തലയാഴം, ടി.വിപുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെയും വൈക്കം നഗരസഭയിലേയും കായലോര പ്രദേശങ്ങളിലും വെള്ളം കയറി. കുറിച്ചി പഞ്ചായത്ത് 17ാം വാർഡിൽ അടിച്ചിറമറ്റം, വൈക്കരമറ്റം ഭാഗങ്ങളിൽ വീടുകളിൽ കയറി.
പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും ചേർന്ന് സമീപത്തെ തോട്ടിലെ തടസ്സം നീക്കി വെള്ളം ഒഴുക്കിവിട്ടു. നിലവിൽ മീനച്ചിലാർ നിറഞ്ഞാണ് ഒഴുകുന്നതെങ്കിലും കര കവിഞ്ഞിട്ടില്ല. കോവിഡ് വ്യാപനത്തിനു പിന്നാലെ മഴകൂടി എത്തിയതോടെ കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിലായി. ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളാണ് കുമരകവും തിരുവാർപ്പും. കുമരകത്ത് ടി.പി.ആർ 52 ആണെങ്കിൽ തിരുവാർപ്പിലിത് 42 ആണ്.
തുടർച്ചയായ മഴയിൽ കായലിലെ ജലനിരപ്പ് ഉയരുകയും തണ്ണീർമുക്കം ബണ്ടിെൻറ ഷട്ടർ തുറക്കാൻ താമസിച്ചതുമാണ് പെട്ടെന്ന് വെള്ളം കയറാൻ കാരണം. ഷട്ടർ നേരത്തേ തുറന്നിരുന്നെങ്കിൽ വെള്ളം കയറാൻ സാധ്യത കുറവായിരുന്നു. 90 ഷട്ടറുള്ള ബണ്ടിെൻറ 30 ഷട്ടർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അതിനാൽ അരയടിയിൽ കൂടതൽ വെള്ളം കുറഞ്ഞിട്ടില്ല. ബാക്കികൂടി തുറന്നാൽ മാത്രമേ പൂർണമായി വെള്ളം ഇറങ്ങൂ.
കുമരകത്ത് പാടശേഖരത്തിന് സമീപം താമസിക്കുന്നവരാണ് കൂടുതൽ കെടുതി അനുഭവിക്കുന്നത്. വെള്ളം ഉയർന്നാൽ ക്യാമ്പ് തുടങ്ങുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു പറഞ്ഞു. സ്കൂളുകളും പള്ളി ഹാളുമടക്കമുള്ള സ്ഥലത്താകും ക്യാമ്പുകൾ. കോവിഡ് ബാധിതർ, ക്വാറൻറീനിൽ കഴിയുന്നവർ, 60 വയസ്സിന് മുകളിലുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ കണക്കാക്കിയാവും ക്യാമ്പുകൾ. കുമരകത്ത് അതിജാഗ്രതയോടെ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും അവർ പറഞ്ഞു.
കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളം കയറുന്ന സാഹചര്യം കണക്കിലെടുത്ത് തണ്ണീർമുക്കം ബണ്ടിെൻറ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കുമരകം പഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ. മേനോൻ എന്നിവർ ആവശ്യപ്പെട്ടു.
കണ്ട്രോള് റൂം നമ്പറുകള്‍:
താലൂക്ക് കണ്ട്രോള് റൂമുകള്‍: മീനച്ചില്‍-04822 212325, ചങ്ങനാശ്ശേരി-0481 2420037, കോട്ടയം-0481 2568007, കാഞ്ഞിരപ്പള്ളി-04828 312023,
വൈക്കം-04829 231331.
ജില്ല എമര്‍ജന്‍സി ഓപറേഷന് സെൻറര്‍ കലക്ടറേറ്റ് -0481 2565400,
0481 2566300, 9446562236
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.