മേലുകാവിൽ വീടുകയറി ആക്രമണം: നാലുപ്രതികൾ കൂടി അറസ്റ്റിൽ
text_fieldsമേലുകാവ്: വീടുകയറി ആക്രമിച്ച കേസിലെ നാലുപ്രതികൾ കൂടി അറസ്റ്റിൽ. മേലുകാവിൽ പാറശ്ശേരി സാജൻ സാമുവലിന്‍റെ വീടുകയറി ആക്രമിക്കുകയും വാഹനങ്ങൾ തകർത്ത് തീവെക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ ഓണംതുരുത്ത് ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (21), അതിരമ്പുഴ കോട്ടമുറി ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ ആൽബിൻ കെ. ബോബൻ (24), ഓണംതുരത്ത് ഭാഗത്ത് തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് ജോസഫ് (21), അതിരമ്പുഴ ആനമല ഭാഗത്ത് വെണ്ണക്കൽ വീട്ടിൽ ആൽബർട്ട് (21) എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോവുകയായിരുന്നു. നാലുപേരെ അറസ്റ്റ് ചെയ്തതോടെ കേസിൽ മൊത്തം 11 പ്രതികളെയാണ് പൊലീസ് പിടികൂടിയത്.
ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് ഇവരിൽ ആൽബർട്ടിനെ കേരളത്തിൽനിന്നും ബാക്കി മൂന്നുപേരെ ബംഗളൂരുവിൽനിന്നുമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ആൽബിൻ കെ. ബോബന് ഏറ്റുമാനൂർ, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലായി എട്ട് കേസും അലക്സ് പാസ്കലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, കുറവിലങ്ങാട്, ചേർപ്പ് എന്നിവിടങ്ങളിൽ 13 കേസും നിക്കോളാസ് ജോസഫിന് ഏറ്റുമാനൂർ, ചേർപ്പ് എന്നിവിടങ്ങളിലായി ഏഴ് കേസും നിലവിലുണ്ട്. ആക്രമണത്തിൽ ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റ് പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ, സജി, രാജു, അജ്മൽ, റോൺ മാത്യു എന്നിവരെ കഴിഞ്ഞദിവസം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.