കാറ്റിലും മഴയിലും വീടുകൾ തകർന്നു
text_fieldsകഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും തളിയിൽകോട്ട മഹാദേവക്ഷേത്രത്തിന്റെ മുന്നിലെ ആൽമരത്തിന്റെ പകുതിഭാഗം പിളർന്ന് സമീപത്തെ വീടിന്റെ മുകളിൽ വീണപ്പോൾ
കോട്ടയം: കാറ്റിൽ തേക്ക് മരം വീണ് ചിങ്ങവനത്ത് വീട് തകർന്നു. പന്നിമറ്റം കുളത്തിങ്കൽ കെ.പി. സുരേഷിന്റെ വീടാണ് തകർന്നത്. മേൽക്കൂര ദേഹത്തേക്ക് പതിച്ച് സുരേഷിനും ഭാര്യ ബിജിക്കും പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലായിരുന്നു അപകടം. അപകടസമയത്ത് ഏകമകൻ പുറത്തായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിങ്ങവനം എഫ്.സി.ഐ വളപ്പിൽ നിന്ന കൂറ്റൻ തേക്കാണ് ഷീറ്റിട്ട വീടിന് മുകളിലേക്ക് വീണത്. മേൽക്കൂര പൂർണമായും നിലംപതിച്ചു. വീട്ടിലുണ്ടായ ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളും നശിച്ചു.
കഴിഞ്ഞദിവസം വൈകീട്ടുണ്ടായ മഴയിലും കാറ്റിലും പനമറ്റം പുതിയകം മേഖലയിൽ വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീടുകൾ തകർന്നു. താന്നിക്കൽ തെക്കേതിൽ ടി.എൻ. രവീന്ദ്രൻ, പുളിക്കൽകരോട്ട് ബാബു, കുറ്റിക്കാട്ട് ലീല, പുതിയകത്ത് അനീഷ് പീതാംബരൻ, പനമറ്റം പുതിയകം ഭാഗം കൊല്ലൻകുന്നേൽ കെ.എസ്. മധു, നെടുംനിലത്തുംതറയിൽ എസ്. സുനിത, തോട്ടത്തിൽ പ്രസാദ് എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.