കോട്ടയം ജില്ലയിൽ ഭൂമി ഇനംമാറ്റി നൽകുന്നതിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ
text_fieldsകോട്ടയം: ഡാറ്റാബാങ്കിൽ നിന്ന് ഭൂമി ഇനംമാറ്റി നൽകുന്നതിൽ ജില്ലയിലും വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തൽ. ‘ഓപറേഷൻ കൺവെർഷൻ’ എന്ന പേരിൽ സംസ്ഥാനത്തെ ആർ.ഡി.ഒ ഓഫിസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ജില്ലയിലും ഇത്തരം പ്രവണതയുള്ളതായി കണ്ടെത്തിയത്. ജില്ലയിലെ കോട്ടയം, പാലാ റവന്യു ഡിവിഷനൽ ഓഫിസുകളിലാണ് (ആർ.ഡി.ഒ) പരിശോധന നടന്നത്. വിശദ പരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേട് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാകൂവെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ഡാറ്റ ബാങ്കിൽ നിന്ന് ഭൂമി ഇനംമാറ്റി ലഭിക്കുന്നതിനായി വ്യക്തികളും സ്ഥാപനങ്ങളും പരസ്യം നൽകി ചില റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ക്രമക്കേട് നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രാഥമിക പരിശോധനയിൽ ജില്ലയിലും ഇത്തരം ക്രമക്കേട് വ്യക്തമായെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ഓരോ രേഖകളും വിശദമായി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂവെന്നും അവർ കൂട്ടിച്ചേർത്തു. 50 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള വസ്തുവിന്റെ 10 ശതമാനം ജലസംഭരണത്തിനായി മാറ്റിവക്കണമെന്നും 2017ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി തരംമാറ്റത്തിന് പരിഗണിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെങ്കിലും ഏജൻസികൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ ഇക്കാര്യങ്ങൾ അട്ടിമറിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഭൂമി തരംമാറ്റം മൂലം ജലനിർഗമനം തടസപ്പെടുന്നോയെന്ന് പരിശോധിക്കേണ്ട ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റി അത് പരിശോധിക്കാറില്ലെന്നും അത് മൂലം പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടാകുന്നെന്ന രഹസ്യവിവരവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. 25 സെന്റിന് താഴെയുള്ള ഭൂമി തരംമാറ്റം സൗജന്യമായതിനാൽ ചില സ്ഥലങ്ങളിൽ 25 സെന്റാക്കി ചുരുക്കിയ ശേഷം ഭൂമി തരംമാറ്റത്തിനായി അപേക്ഷ നൽകുന്നതായും അതുവഴി സർക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇക്കാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.