ചേരക്കോഴിയെ രക്ഷിക്കാൻ ശ്രമിച്ച എന്നെ കള്ളനാക്കി, ഞാൻ പണികളഞ്ഞാണ് പോകുന്നത്...
text_fieldsകോട്ടയം: കിണ്ണം െകാട്ടുന്നതിനിടെ ചേരക്കോഴിയുമായി ഗുരുസ്വാമി. പിന്നെ ചോദ്യമായി, പറച്ചിലായി, പക്ഷിസ്നേഹികളായി... അങ്ങനെ ഗുരുസ്വാമി പെട്ടു. ഒടുവിൽ വഴിതെളിച്ച പൊലീസുകാർ എത്തിയതോടെ ഗുരുസ്വാമിയുടെ പക്ഷിസ്നേഹത്തിന് അംഗീകാരം.
ബുധനാഴ്ച രാവിലെ 11.15ഓടെയാണ് കോട്ടയം നഗരത്തിൽ ഗതാഗതക്കുരുക്കിനുവരെ ഇടയാക്കിയ പക്ഷിക്കാഴ്ച. കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ ഇന്ധന വിലവർധനയിൽ യൂത്ത് ഫ്രണ്ടിെൻറ കിണ്ണം (പാത്രം) െകാട്ടി സമരം നടക്കുന്നതിനിടെയാണ് ഇവർക്ക് മുന്നിലൂടെ ചേരക്കോഴിയുമായി ഗുരുസ്വാമി കടന്നുപോകുന്നത്. ഇതുകണ്ട് സമരം ചിത്രീകരിക്കാൻ കൂടിയ കാമറകൾ ഗുരുസ്വാമിക്കൊപ്പമായി.
ഇതിനിടെ പക്ഷിയെ ഇയാൾ കടത്തിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തി. പക്ഷിസ്നേഹികൾ എന്നവകാശപ്പെട്ട് ചിലർ രംഗത്തെത്തിയതോടെ രംഗം കൊഴുത്തു. കേെസടുക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. ആളുകൾ ചുറ്റുംകൂടിയതോടെ അങ്കലാപ്പിലായ ഗുരുസ്വാമി, ആകാശപ്പാതക്ക് സമീപത്തായി ചെരിപ്പ് തുന്നി ജീവിക്കുന്നയാളാണെന്നും തിരുനക്കര ബസ്സ്റ്റാൻഡ് എയ്ഡ് പോസ്റ്റിലെ ശൗചാലയത്തിനുള്ളിൽ കുടുങ്ങിയ പക്ഷിയെ താൻ രക്ഷപ്പെടുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുേപാകുകയാണെന്നും പറഞ്ഞെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല. എയ്ഡ് പോസ്റ്റിലെ പൊലീസുകാരാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതെന്നും ഇയാൾ ആവർത്തിച്ചു.
ഇത ്കേൾക്കാതെ കൊന്നുതിന്നാൻ കൊണ്ടുപോകുകയാണെന്ന് ചുറ്റും കൂടിയതിൽ ചിലർ പറഞ്ഞതോടെ ഈ തമിഴ്നാട്ടുകാരൻ ധാർമിക രോഷത്തിലായി. രക്ഷിക്കാൻ ശ്രമിച്ച എന്നെ കള്ളനാക്കി, ഞാൻ പണികളഞ്ഞാണ് പോകുന്നത്... ഇേതാടെ സമരസ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഇടപെടുകയും വനം വകുപ്പ് ജീവനക്കാർ വരട്ടെയെന്ന് നിലപാട് എടുക്കുകയും ചെയ്തു.
ഇവർക്കായി കാത്തിരിക്കുന്നതിനിടെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരെത്തി തങ്ങളുടെ നിർദേശപ്രകാരമാണ് പക്ഷിയെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കിയതോടെ ഗുരുസ്വാമിയുടെ നിരപരാധിത്വം തെളിഞ്ഞു. പിന്നീട് പാറമ്പുഴയിൽനിന്ന് വനംവകുപ്പ് അധികൃതരെത്തി പക്ഷിയെ കൂട്ടിലാക്കി കൊണ്ടുപോയതോടെ അരമണിക്കൂർ നീണ്ട ചോദ്യത്തിനും പറച്ചിലിനും അറുതിയായി. പിന്നീട് പരിക്കൊന്നും ഇല്ലെന്ന് കണ്ടതോടെ വനം വകുപ്പ് ഇതിനെ തുറന്നുവിട്ടു. 38 വർഷമായി കോട്ടയത്ത് ചെരിപ്പ് തുന്നിയാണ് ഗുരുസ്വാമിയുടെ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.