കളരിക്കൽ ബസാറിലെ അനധികൃത കടമുറികൾ പൂട്ടിച്ചു
text_fieldsകോട്ടയം: കളരിക്കൽ ബസാറിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച കടമുറികൾ നഗരസഭ അധികൃതർ പൂട്ടിച്ചു. വാടകക്ക് നൽകിയ കടയോടനുബന്ധിച്ച് അനുമതിയില്ലാതെ നിർമിച്ച മുറികളാണ് പൂട്ടിച്ചത്. മൂന്ന് ഷട്ടറുള്ള രണ്ട് മുറി നിർമിച്ച് ലോട്ടറിക്കട നടത്താൻ വാടകക്ക് നൽകി വരുകയായിരുന്നു. ഇതിനെതിരെ ആറു മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. തുടർന്ന് 15 ദിവസത്തിനകം വിശദീകരണം തേടി നോട്ടീസ് നൽകി. വിവിധ കാലയളവുകളിൽ നോട്ടീസുകൾ നൽകിയിട്ടും കട നടത്തിപ്പുകാരൻ മറുപടി നൽകിയില്ല. ഹിയറിങ് വെച്ചെങ്കിലും ഹാജരായില്ല. അവസാനം 24 മണിക്കൂറിനകം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തുടർന്ന് സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് ക്ലീൻ സിറ്റി മാനേജർ എം. മനോജ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷൈനി പ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ റഹീംഖാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സഹായത്തോടെ കട അടപ്പിക്കുകയായിരുന്നു. ഇതിനെതിരെ സി.പി.എം കൗൺസിലർ ജിബി ജോൺ പ്രതിഷേധവുമായെത്തിയത് അൽപനേരം ബഹളം സൃഷ്ടിച്ചു. കൈക്കൂലി നൽകാത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ആരോപിച്ച അദ്ദേഹം ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.