രോഗം മാറിനിൽക്കും ശ്രീദേവിെൻറ സർഗപ്രതിഭക്ക് മുന്നിൽ
text_fieldsകോട്ടയം: ആറാം ക്ലാസിൽ പഠിക്കുേമ്പാൾ ആദ്യപുസ്തകം പുറത്തിറക്കി. പ്ലസ് വണ്ണിലെത്തിയപ്പോൾ ഏഴാമത്തേതും. കഥ, കവിത, നാടകം, ലേഖനം, ഓട്ടൻതുള്ളൽ, നുറുങ്ങുചിന്തകൾ തുടങ്ങി സാഹിത്യമേഖലയിൽ കൈവെക്കാത്തതൊന്നുമില്ല. എസ്.എസ്.എൽ.സിക്ക് 10 വിഷയങ്ങളിൽ എ പ്ലസ്. സർക്കാറിെൻറ ബാലപ്രതിഭ, ഉജ്ജ്വലബാല്യം തുടങ്ങിയ പുരസ്കാരങ്ങൾ.
ജനനം മുതൽ കൂടെ കൂടിയ 'സെറിബ്രൽ പാൾസി'യെ ശ്രീദേവ്. എസ് എന്ന കൊച്ചു സാഹിത്യകാരൻ തോൽപിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മീനടം ശ്രീമംഗലത്ത് സുഗതെൻറയും പുഷ്പയുടെയും രണ്ടാമത്തെ മകനാണ് ശ്രീദേവ്. സംസാരിക്കാനും നിവർന്നിരിക്കാനും ഒറ്റക്ക് നടക്കാനും യാത്ര ചെയ്യാനുമൊക്കെ ബുദ്ധിമുട്ടായിരുന്നെങ്കിലും പഠിക്കാനുള്ള മകെൻറ ആഗ്രഹത്തിന് തടയിട്ടില്ല മാതാപിതാക്കൾ.
മീനടം ഗവ. ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പത്തുവരെ പഠനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുവരെ അമ്മയും കൂടെ സ്കൂളിൽ പോയി. ക്ലാസ് തീരുന്നതുവരെ വരാന്തയിലിരിക്കും. തിരിച്ചുകൊണ്ടുവരും. പത്താംക്ലാസിൽ ഓൺലൈൻ ആയിരുന്നതിനാൽ സ്കൂളിൽ പോയിട്ടില്ല.
കോട്ടയം എം.ഡി. സെമിനാരി സ്കൂളിൽ പ്ലസ് വണ്ണിന് േചർന്നെങ്കിലും പോകാൻ കഴിയാത്തതിനാൽ ഓൺലൈനിൽ തന്നെയാണ് പഠനം. മൂന്നര വയസ്സുമുതൽ പ്രകൃതിയിലെ കാഴ്ചകൾകണ്ട് തെൻറ ഭാഷയിൽ കവിത ചൊല്ലുമായിരുന്നു. അതെല്ലാം വാക്കുകൾ തിരിച്ചെടുത്ത് എഴുതിവെച്ചു അമ്മയും അച്ഛനും.
നാഷനൽ ബുക്സ്റ്റാളാണ് ആദ്യനോവലായ 'യുവവനം' പ്രസിദ്ധീകരിച്ചത്. 'മുത്തശ്ശി പറഞ്ഞ കഥ'യാണ് രണ്ടാമത്തെ നോവൽ. സ്കൂളിൽ കൂട്ടുകാർ ചോദിച്ചപ്പോൾ കഥാപ്രസംഗം എഴുതിനൽകി. അതിന് സമ്മാനവും കിട്ടി. കഥയും കവിതയുമെല്ലാം ഒറ്റവരവാണ് ശ്രീദേവിന്. അപ്പോൾ അടുത്തുള്ളവർ അതെഴുതിയെടുക്കണം. വീട്ടിലാണെങ്കിൽ അച്ഛനുമമ്മയും സ്കൂളിലാണെങ്കിൽ കൂട്ടുകാരും എഴുതിയെടുക്കും. സ്വയം എഴുതുമെങ്കിലും സമയമെടുക്കും. എസ്.എസ്.എൽ.സിക്ക് പകരക്കാരനെവെച്ചാണ് പരീക്ഷ എഴുതിയത്. എത്ര ബുദ്ധിമുട്ടുകൾക്കിടയിലും ചികിത്സ മുടക്കിയിട്ടില്ല. വർഷങ്ങൾ നീണ്ട ചികിത്സയുടെ ഭാഗമായാണ് നിവർന്നിരിക്കാനും ഒരാളുടെ സഹായത്തോടെ നടക്കാനും ആയതെന്ന് പുഷ്പ പറയുന്നു.
പിതാവ് സുഗതൻ പ്ലംബിങ് ജോലിക്ക് പോയിരുന്നു. മകെൻറ ചികിത്സയും പഠനവും കൂടിയായപ്പോൾ സ്ഥിരം ജോലി പറ്റാതായി. സഹോദരൻ ശ്രീജിത് ബി.ടെക് കഴിഞ്ഞ് സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നു. പഠിച്ച് കോളജ് പ്രഫസറാകണം. ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കണം. ഇതുരണ്ടുമാണ് ശ്രീദേവിെൻറ ആഗ്രഹങ്ങൾ. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും മകെൻറ ആഗ്രഹങ്ങൾക്കു കൂട്ടായി പുഷ്പയും സുഗതനുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.