സാമ്പത്തിക ഇടപാടുകളിൽ കോട്ടയം സമ്പൂർണ ഡിജിറ്റലാകുന്നു
text_fieldsകോട്ടയം: കോട്ടയത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കലക്ടറുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു. റിസർവ് ബാങ്ക്, സ്്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി, ജില്ല ഭരണകൂടം, വിവിധ ബാങ്കുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിലാണ് നടപടി.
പ്രാരംഭ ചർച്ചകളിൽ എ.ഡി.എം ജിനു പുന്നൂസ്, എസ്.എൽ.ബി.സി കൺവീനർ പ്രേംകുമാർ, ആർബിഐ ഡി.ജി.എം അസിം മുഹമ്മദ്, എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സുരേഷ് വാക്കിയിൽ, സന്തോഷ് എസ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ്,മൊബൈൽ ബാങ്കിങ്, യു.പി.ഐ, ക്യു ആർ കോഡ് മുതലായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുവാൻ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. പണരഹിത ഇടപാടുകളിലേക്ക് മാറുന്നതോടെ കുറഞ്ഞ ചിലവിൽ യഥാസമയം ഇടപാടുകൾ നടത്തുന്നതിന് സാധ്യമാകും.
ദൈനംദിന സാമ്പത്തിക ഇടപാടുകൾ തുടങ്ങി എല്ലാവിധ ഇടപാടുകൾക്കും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കാം. ഓട്ടോ, ടാക്സി, ചെറുകിട കച്ചവടക്കാർ, വഴിയോരക്കച്ചവടക്കാർ, കർഷകർ തുടങ്ങി എല്ലാവിധ ജനവിഭാഗത്തെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ പ്രാപ്തരാക്കുന്നത്തിനുവേണ്ട ബോധവത്കരണ പരിപാടികൾ ജില്ലയിലുടനീളം ബാങ്ക് ശാഖകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അംഗീകൃത ഗ്രൂപ്പുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.