ചന്തക്കടവിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം; യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: ചന്തക്കടവിലെ വാടകവീട്ടിൽ യുവാക്കളെ ഗുണ്ടസംഘം അക്രമിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ. പൊൻകുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പ്പൂര് കുഴിയ്ക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക തർക്കവും കുടിപ്പകയുമാണ് സംഭവത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നഗരമധ്യത്തിൽ ചന്തക്കടവിലെ വീട്ടിൽ അതിക്രമിച്ചുകയറി ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവർക്ക് വെട്ടേറ്റു. മുമ്പ് സംഘങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചുവരവെ, അമീർഖാൻ, സാൻജോസ്, ഇവർക്കൊപ്പമുണ്ടായിരുന്ന ഷിനു എന്നിവർ ചേർന്ന് ഈ സംഭവത്തിലെ ഒന്നാംപ്രതി മാനസ് മാത്യുവിനെ ആക്രമിച്ചതിെൻറ വൈരാഗ്യത്തിൽ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിെൻറ നേതൃത്വത്തിലാണ് അക്രമസംഭവങ്ങൾ നടന്നത്. കൂട്ടുപ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ ഉടൻ അറസ്റ്റ്ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം ഡിവൈ.എസ്.പി അനിൽകുമാർ, എസ്.എച്ച്.ഒ കെ.എസ്. വിജയൻ, എസ്.ഐ റിൻസ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.