കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsകോട്ടയം: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഇടവിട്ട് മഴ ആരംഭിച്ചതോടെയാണ് വീണ്ടും ഡെങ്കിപ്പനി പടരാൻ കാരണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു.ഈമാസം ഇതുവരെ 91 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.
അതിരമ്പുഴ, ഉദയനാപുരം, മുളക്കുളം, മീനച്ചിൽ പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. ഈ പ്രദേശത്തുള്ളവർ കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഡി.എം.ഒ പറഞ്ഞു.
വീടിനുചുറ്റും മഴവെള്ളം കെട്ടിനിൽക്കുന്ന ചെറുപാത്രങ്ങൾ, ചിരട്ടകൾ, സൺഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽ നിന്നും ടാപ്പിങ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽനിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കാൻ സഹകരിക്കണമെന്നും ഡെങ്കിപ്പനി വ്യാപനം തടയാൻ ഇത് സഹായിക്കുമെന്നും ഡി.എം.ഒ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ ശക്തമായ കൊതുകുനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.