കോവിഡിെൻറ ഇന്ത്യൻ വകഭേദം കൂടുതൽ കോട്ടയത്ത്; ആശങ്ക
text_fieldsേകാട്ടയം: െകാറോണ വൈറസിെൻറ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദം കൂടുതൽ കോട്ടയത്ത്.ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജിയിൽ (ഐ.ജി.ഐ.ബി) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സംസ്ഥാനത്ത് ഈ വകഭേദം അമ്പത് ശതമാനത്തിലേറെ വ്യാപിച്ചതായും ഇവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തീവ്രവ്യാപനശേഷിയുള്ളതിനാൽ ഇത് വേഗത്തിൽ മറ്റുള്ളവരിലേക്ക് പടരും. ഒരുവീട്ടിൽ ഒരാൾക്ക് വന്നാൽ മറ്റുള്ളവരിലേക്ക് രോഗം വേഗത്തിൽ പടരാൻ കാരണമിതാണെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഇത്രവേഗത്തിൽ രോഗവ്യാപനമുണ്ടായിരുന്നില്ല.
എന്നാൽ, ആശങ്കവേണ്ടെന്നും ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള മുൻകരുതലിലൂടെ ഇതിനെ പ്രതിരോധിക്കാമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽനിന്നായി ഏപ്രിലിൽ ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസർകോട്, കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മാർച്ചിലെ സാമ്പിളുകളിൽ ഇന്ത്യൻ വകഭേദം 7.3 ശതമാനമായിരുന്നെങ്കിൽ ഏപ്രിലിൽ ഇത് അമ്പത് ശതമാനത്തിലേറായി. മാർച്ചിൽ കണ്ടെത്തിയ വകഭേദത്തിന് ബി.1.1.617 എന്നാണ് പേരിട്ടിരുന്നത്. എന്നാൽ, ഈ വകഭേദത്തിൽതന്നെ ഏപ്രിൽ ചില ജനിതകമാറ്റങ്ങൾ സംഭവിച്ചതോടെ ഇതിനെ ബി.1.1.617.1, ബി.1.1.617.2, ബി.1.1.617.3 എന്നിങ്ങനെ മൂന്നായി തരംതിരിച്ചു. ഇതിൽ ബി.1.1.617.2 ആണ് കേരളത്തിലും രാജ്യത്തുതന്നെയും കൂടുതലായി കാണുന്നത്. തീവ്രവ്യാപനശേഷിയിൽ യു.കെ വകഭേദത്തെക്കാൾ മുന്നിലാണിതെന്ന് ഐ.ജി.ഐ.ബി റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ജില്ലയിൽ ഏറെയും ബി.1.1.617.2 ആണുള്ളത്. എന്നാൽ, ശരീരത്തിെൻറ പ്രതിരോധശേഷിയെ മറികടക്കാനുള്ള ശേഷി ഇതിന് കുറവാണ്. അതേസമയം, വാക്സിൻ ഫലപ്രാപ്തി കുറക്കുമെന്ന തരത്തിെല സൂചനകളും റിപ്പോർട്ടിലുണ്ട്.
തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദം കോട്ടയത്ത് വ്യാപകമാണെന്ന് കെണ്ടത്തിയതിനെത്തുടർന്ന് ജില്ല ഭരണകൂടം കടുത്ത ജാഗ്രതയിലാണ്. ഒപ്പം നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിലെ 40 തദേശസ്ഥാപനങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കുപുറെമ അധികനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം 358 വാർഡിലും അധികനിയന്ത്രണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.