ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൊബൈൽ കാണാതായ സംഭവം: മെഡിക്കൽ കോളജ് ജീവനക്കാരി കുറ്റം സമ്മതിച്ചെന്ന് സൂചന
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടയാളിെൻറ മൊബൈൽ ഫോൺ കാണാതായ സംഭവത്തിൽ ജീവനക്കാരി കുറ്റം സമ്മതിച്ചെന്ന് സൂചന. താൽക്കാലിക ശുചീകരണ ജീവനക്കാരിയാണ് ഫോൺ കവർന്നതെന്നാണ് സൂചന. അതേസമയം, ഇവർക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
ഫോൺ നഷ്ടമായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻപേരെയും ചോദ്യം ചെയ്യാൻ ആശുപത്രി അധികൃതർ തീരുമാനിച്ചിരിക്കെ, ഇവർ സ്വമേധയാ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. ആരും കുറ്റം ഏൽക്കുന്നില്ലെങ്കിൽ പൊലീസിന് പരാതി കൈമാറുമെന്ന് അധികൃതർ ജീവനക്കാരെ അറിയിച്ചിരുന്നു.
കോവിഡ് ചികിത്സയിലിരിക്കെ ഈ മാസം 17ന് മരിച്ച കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറമ്പിൽ ശ്രീകുമാറിെൻറ (63) 13,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണാണ് മോഷണം പോയത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം 18ന് ബന്ധുക്കൾ കോവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോൺ നഷ്ടപ്പെട്ടതറിയുന്നത്.
പിന്നീട് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോൾ, മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൂന്നുകിലോമീറ്റർ ദൂരെ കോലോട്ടമ്പലം കരിപ്പ റോഡിലെ കലുങ്കിനടിയിൽനിന്ന് ചളിയിൽ പുതഞ്ഞുകിടന്ന ഫോൺ ഒരുകുട്ടിക്ക് ലഭിക്കുകയും കുട്ടി പിതാവിനെ ഏൽപിക്കുകയും ചെയ്തെന്നറിഞ്ഞു. തുടർന്ന് ഇവരിൽനിന്ന് ശ്രീകുമാറിെൻറ ബന്ധുക്കൾ ഫോൺ വാങ്ങിയശേഷം, ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.