ഇന്ദിര ഗാന്ധി അനുസ്മരണം
text_fieldsഒറ്റപ്പാലം: മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദലി നാലകത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എൻ.കെ. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ എൻ.കെ. കൃഷ്ണൻകുട്ടി, എൻ. വിജയകുമാർ, സി. ഉണ്ണികൃഷ്ണൻ, വി. ഹരിദാസ്, വിജയകുമാർ, എൻ. ഹുസൈനാർ, പി. ഐശ്വര്യ, കെ.ജി. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.
മങ്കര: പറളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണവും നടന്നു. ജില്ല സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സി. വിനയൻ അധ്യക്ഷത വഹിച്ചു. അച്യുതൻകുട്ടി, സുബൈർ കല്ലൂർ, സന്തോഷ്, പി. രാജൻ, പാഞ്ചാലി, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.
പട്ടാമ്പി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വല്ലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. എം. രാംദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സൈദ് കോടനാട് അധ്യക്ഷത വഹിച്ചു. നാസർ ചൂരക്കോട്, അബ്ദു ഹാജി കോമഞ്ചേരി, ഇ.പി.എം. ഇക്ബാൽ, ഹക്കീം ചൂരക്കോട്, സഹദുല്ല, റഫീഖ് മാട്ടായ, നസീർ ആലിക്കൽ, വിജയലക്ഷ്മി, സി.ടി. യൂസഫ്, വി.എം. മുസ്തഫ, ബിന്ദു സന്തോഷ്, സാലിമ സിദ്ദീഖ്, പ്രേമ, സി.ടി. ഇണ്ണി, കുണ്ടുകുളം മുഹമ്മദ്, മധു ചെറുകോട്, അസീസ് പ്ലാച്ചിക്കോട്, സി.ടി. അലി, സിദ്ദീഖ്, വാസു, ഹസീന എന്നിവർ സംസാരിച്ചു.
വടക്കഞ്ചേരി: ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി മംഗലം ദൈവദാസൻ സെന്ററിലെ അന്തേവാസികളായ അമ്മമാർക്ക് അരിയും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു.
ജില്ല ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. ദിലീപ്, പുല്ലുപാറ രാമകൃഷ്ണൻ, എ. ഗോപിനാഥൻ, കെ.വി. രാജൻ, കാരയങ്കാട് ശിവരാമകൃഷ്ണൻ, എ. ഭാസ്കരൻ, വി. വാസു, വി.എ. റമീന, സിസ്റ്റർ മേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.