അനര്‍ഹര്‍ക്ക് ഇനി പിടിവീഴും: റേഷന്‍ കാര്‍ഡ് മടക്കിനൽകിയത് 5286 പേർ
text_fieldsേകാട്ടയം: മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിൽ മടക്കിനൽകിയത് 5286 പേർ.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽപേർ കാർഡുകൾ മടക്കിനൽകിയത് -1762. ഇതിൽ 227 എണ്ണം എ.എ.വൈ(മഞ്ഞ) കാർഡുകളാണ്.
പി.എച്ച്.എച്ച് (പിങ്ക്)-883, എന്‍.പി.എസ് (നീല)-652 എന്നിങ്ങനെയാണ് പൊതുവിഭാഗത്തിലേക്ക് മാറിയ മറ്റ് വിഭാഗങ്ങളിലെ കാർഡുടമകളുടെ എണ്ണം. ചങ്ങനാശ്ശേരിയിൽ 774 പേരാണ് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. എ.എ.വൈ (മഞ്ഞ) -81, പി.എച്ച്.എച്ച് (പിങ്ക്)-373, എന്‍.പി.എസ്(നീല)-320 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ കാർഡുടമകളുടെ എണ്ണം.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എ.എ.വൈ (മഞ്ഞ) -67, പി.എച്ച്.എച്ച് (പിങ്ക്)-529, എന്‍.പി.എസ് (നീല)-339 എന്നിങ്ങനെ മൊത്തം 935 പേരാണ് പൊതുവിഭാഗത്തിലേക്ക് കാർഡുകൾ മാറ്റിയത്.
മീനച്ചിൽ താലൂക്കിൽ മൊത്തം 1014 പേരാണ് കാർഡ് മടക്കിനൽകിയത്.
എ.എ.വൈ (മഞ്ഞ) -125, പി.എച്ച്.എച്ച് (പിങ്ക്)-491, എന്‍.പി.എസ് (നീല)-398 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ എണ്ണം. ൈവക്കം താലൂക്കിൽ 801 പേരാണ് കാർഡ് മാറ്റിവാങ്ങിയത്. എ.എ.വൈ (മഞ്ഞ) -113, പി.എച്ച്.എച്ച് (പിങ്ക്)-509, എന്‍.പി.എസ് (നീല)-179 എന്നിങ്ങനെയാണ് മാറ്റിവാങ്ങിയവരുടെ എണ്ണം.
മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശമുള്ള അനര്‍ഹര്‍ക്ക് പൊതുവിഭാഗത്തിലേക്ക് മാറുന്നതിന് ഈ മാസം 15 വരെയായിരുന്നു സമയം. ഇനിയും അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.
അനർഹമായി ഇനിയും സബ്സിഡി വിഭാഗത്തിൽ തുടരുന്നവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണിവില പിഴയായി ഈടാക്കുകയും ചെയ്യും.
ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും. അടുത്ത ദിവസങ്ങളിൽ വീടുകളിൽ നേരിട്ട് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.