വിവരാവകാശ നിയമം പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത് -വിവരാവകാശ കമീഷണർ
text_fieldsകോട്ടയം: വിവരാവകാശ നിയമത്തെ ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമീഷൻ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യമായി വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്ന പ്രവണത കൂടിവരുകയാണ്. ചിലർ സർക്കാർ ഉദ്യോഗസ്ഥരെ വിരട്ടാൻ ഈ നിയമം ഉപയോഗിക്കുന്നു. ചില ഉദ്യോഗസ്ഥരാകട്ടെ സർക്കാർ ഫയലിൽ കൃത്യമായ രേഖകൾ ഉണ്ടെങ്കിലും അത് നൽകാതിരിക്കാനുള്ള പഴുതുകൾ അന്വേഷിച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഈ പ്രവണതകൾ മാറ്റി ജനാധിപത്യത്തെ ശാക്തീകരിക്കാൻ വിവരാവകാശ നിയമത്തെ വേണ്ടരീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമീഷൻ സിറ്റിങ്ങിൽ ലഭിച്ച 15 പരാതികളിൽ 10 എണ്ണത്തിൽ തീർപ്പ് കൽപിച്ചു. ബാക്കിയുള്ള അഞ്ച് പരാതി അടുത്ത സിറ്റിങ്ങിൽ തുടർനടപടിക്കായി മാറ്റി. കമീഷന് മുന്നിൽ ഹാജരാകാതിരുന്ന മണിമല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവിയോട് നിർദേശിച്ചു. ഒക്ടോബർ ആറിന് തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്തു നേരിട്ടു ഹാജരാകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.