ഐഷക്ക് സ്ഥലമായി; വീടെന്ന സ്വപ്നം പൂവണിയും, കൊടിമത പാലത്തിന്റെ നിർമാണ തടസവും നീങ്ങി
text_fieldsകോട്ടയം: ഐഷയുടെയും കുടുംബത്തിെൻറയും ചിരകാല സ്വപ്നമായ സ്ഥലവും വീടും യാഥാർഥ്യമാകുന്നു. കോടിമത പാലത്തിനുതാഴെ പുറേമ്പാക്കിൽ കഴിഞ്ഞ ഐഷക്ക് മൂന്ന് സെൻറ് സ്ഥലം സ്വന്തമായി. സ്ഥലത്തിെൻറ ആധാരം ബുധനാഴ്ച ഐഷ ഏറ്റുവാങ്ങി. കലക്ടര്‍ എം. അഞ്ജനയാണ് ആധാരവും കൈവശ രേഖകളും കൈമാറിയത്.
വൈകാതെ സ്വന്തം വീട്ടിലേക്ക് ഇവര്‍ മാറുന്നതോടെ കോടിമത പാലം നിര്‍മാണവും പൂര്‍ത്തിയാകുമെന്ന സന്തോഷത്തിലാണ് കോട്ടയം നിവാസികള്‍. സി.പി.ഐ നേതാവ് അഡ്വ. വി.ബി. ബിനു അടക്കമുള്ളവരുടെ ഇടപെടലിെൻറ ഭാഗമായാണ് ഐഷഉമ്മക്ക് വീടുവെക്കാൻ സ്ഥലം ലഭിച്ചത്. വീടുവെക്കാൻ സഹായഹസ്തവുമായി ജീവകാരുണ്യസംഘടനയും രംഗത്തെത്തിയതോടെയാണ് ഇവരുടെ ദുരിതത്തിന് പരിഹാരമാകുന്നത്.
കോടിമതയില്‍ പണി പാതിവഴിയില്‍ ഉപേക്ഷിച്ച പാലത്തിെൻറ അപ്രോച് റോഡ് തുടങ്ങുന്ന ഭാഗത്താണ് കഴിഞ്ഞ 28 വര്‍ഷമായി ഐഷ ഉമ്മയുടെയും കുടുംബത്തിെൻറയും താമസം. രണ്ടു പെണ്മക്കളുമായി ഇവിടെ കഴിയുന്ന ഐഷഉമ്മക്കും കുടുബത്തിനും വേറെ താമസസ്ഥലം ഇല്ലാത്തതിനാല്‍ കോടികള്‍ മുടക്കി ആരംഭിച്ച പാലം പണിപൂര്‍ത്തിയാക്കാന്‍ കഴിയാതെ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നഗരസഭക്ക് നിർദേശവും നല്‍കിയിരുന്നു.
എന്നാല്‍, നടപടിയാകാതിരുന്നതിനാൽ പാലം പണിയും അനിശ്ചിതമായി നീണ്ടു. ഇതോടെ കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ പടിപ്പുര വീട്ടില്‍ ഷാജി ജേക്കബ് മൂന്നു സെൻറ് സ്ഥലം ഐഷഉമ്മക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു.എറണാകുളം കേന്ദ്രമായ ഒരു ചാരിറ്റബിള്‍ സംഘം ഇവര്‍ക്ക് വീടുവെക്കാന്‍ സഹായം നല്കാന് മുന്നോട്ട് വന്നിട്ടുണ്ട്.
ഐഷ ഉമ്മ ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാനും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. വി.ബി. ബിനു, കണ്‍വീനര്‍ ഷാജി ജേക്കബ്, തോമസ് ചെറിയാന് വെട്ടിയില്‍, ബാബു മാത്യു, അഡ്വ. കെ.എസ്.സി. ബോസ്, സന്തോഷ് കണ്ടന്‍ചിറ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.