മൂന്നാം വട്ടവും ഇസ്രായേൽ ടൂറിസം ഡയറക്ടറും പത്നിയും കുമരകത്ത്
text_fieldsഇസ്രായേൽ ടൂറിസം ഡയറക്ടർ സമ്മി യാഹിയയും കുടുംബവും കുമരകത്തെത്തിയപ്പോൾ
കോട്ടയം: ഗ്രാമീണ നന്മ തൊട്ടറിയാൻ ഇസ്രായേൽ ടൂറിസം ഡയറക്ടറും പത്നിയും വീണ്ടും കുമരകത്ത്. ഇസ്രായേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇന്ത്യ - ഫിലിപ്പീൻസ് ഡയറക്ടർ സമ്മി യാഹിയയും ഭാര്യ സൊഹദ് യാഹിയയുമാണ് കുഞ്ഞുമായി കുമരകത്തെത്തിയത്. മൂന്നാം തവണയാണ് ഇവർ ഇവിടെയെത്തുന്നത്.
ഇരുവരെയും ഉത്തരവാദിത്ത ടൂറിസം ജില്ല കോഡിനേറ്റർ ഭഗത് സിങ് സ്വീകരിച്ചു. ഇവരുടെ സന്ദർശനം ജനകീയ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ്കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.