കോട്ടയത്തിന് ഇനി മാമ്പഴക്കാലം
text_fieldsകോട്ടയം: കോട്ടയത്തിന്റെ മാമ്പഴോത്സവത്തിന് വ്യാഴാഴ്ച തുടക്കം. കേരള മാംഗോ ഗ്രോവേഴ്സ് കൺസോർട്യം, തിരുവനന്തപുരം എസ്.ആർ. കണക്ടേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ 19 വരെ നാഗമ്പാടം ഇൻഡോർ സ്റ്റേഡിയത്തിൽ മാമ്പഴപ്രദർശനം നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറിന് കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ബി. ഗോപകുമാർ മുഖ്യാതിഥിയാകും.
നാടൻ, വിദേശശ്രേണിയിലുള്ള മാവുകളിൽനിന്ന് നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് പ്രദർശനത്തിലുണ്ടാകുക. ഒപ്പം മാങ്ങ ഉപയോഗിച്ചുള്ള ഹൽവ, ഐസ്ക്രീം, പായസം, പൊരി, ബജി, കട്ലേറ്റ്, ജാം, മാമ്പഴം കൊണ്ട് ഉണ്ടാക്കിയ വിവിധ തരം കറികൾ എന്നിവയും പ്രദർശനത്തിലുണ്ടാകും.
പുഷ്പതൈകൾ, 50ഓളം വ്യത്യസ്ത മാവിൻ തൈകൾ, ആറുമാസംകൊണ്ട് കായ്ക്കുന്ന ആയുർജാക് പ്ലാവ്, രണ്ട് വർഷംകൊണ്ട് കായ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ എന്നിവയും ലഭിക്കും. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പെറ്റ്ഷോയും മാംഗോഫെസ്റ്റിലുണ്ട്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. നാസർ, റാണി ആന്റണി, ഗോഡ് വിൻ ബെഞ്ചമിൻ, മൻസൂർ അലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.