ഉത്രാടപ്പാച്ചിലിൽ ജെയ്ക്
text_fieldsകോട്ടയം: ഉത്രാടദിനത്തിൽ വാഹനപര്യടനം ഒഴിവാക്കി സൗഹൃദ സന്ദർശനങ്ങളുടെ തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. രാവിലെ പാമ്പാടി വെള്ളൂരിലെത്തിയ സ്ഥാനാർഥി വിവിധ പ്രദേശങ്ങളിലെത്തി വോട്ടർമാരുമായി സൗഹൃദം പങ്കിട്ടു. വെള്ളൂർ പൊന്നരികുളം ക്ഷേത്രത്തിന് സമീപം സ്ഥാനാർഥിയെത്തിയപ്പോൾ നിറചിരികളോടെ വരവേറ്റ് വോട്ടർമാർ.
പത്താഴക്കുഴിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് സ്ഥാനാർഥിക്ക് വിജയാശംസകൾ നേരാനെത്തിയത്.
ഇടക്ക് സെൽഫി എടുക്കാനും അനുഗ്രഹങ്ങൾ നേരാനും എത്തുന്നവരുമുണ്ടായിരുന്നു. ഉച്ചക്കുശേഷം കൂരോപ്പടയിലും സന്ദർശനം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.