കോരുത്തോട്ടിലും മുണ്ടക്കയത്തും ജൽജീവൻ പദ്ധതിക്ക് തുടക്കം
text_fieldsകോരുത്തോട്/ മുണ്ടക്കയം: കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ ജൽജീവൻ മിഷൻ പദ്ധതിക്ക് തുടക്കമാകുന്നു. കോരുത്തോട് പഞ്ചായത്തുതല പ്രവർത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
3256 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ 98.30 കോടി ചെലവിൽ 211 കിലോമീറ്റർ ദൂരത്തിൽ നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 2025 മാർച്ചോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഭൂമി വിട്ടുനൽകിയ ഭിവാകരൻ കല്ലേപള്ളിയിൽ, കരിപ്പെൻപ്ലെയ്ക്കൽ ഷൈല കുമാരി എന്നിവരെ ആദരിച്ചു.
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ, വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ എന്നിവർ പങ്കെടുത്തു.
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പദ്ധതിയുടെ പ്രവർത്തനോദ്ഘാടവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. 186.34 കോടി ചെലവിൽ 15987 കുടുംബങ്ങൾക്കാണ് കുടിവെള്ളം ലഭിക്കുന്നത്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി. ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. പ്രദീപ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്എന്നിവർ സംസാരിച്ചു. സ്ഥലം വിട്ടുനൽകിയ ജോളി മടുക്കക്കുഴി, ബിന്ദു വനത്തിറമ്പിൽ, ബിജു പ്രഭാകർ കുന്നേൽ, ലിയാവത്ത് സഖാഫി, കെ. എച്ച്. ഖദീജ കമ്പിക്കൽ, ജോസഫ് വെള്ളൂർ എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.