Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീപ്പും ഓട്ടോയും...

ജീപ്പും ഓട്ടോയും കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
Fire
cancel
camera_alt

മൂ​ല​വ​ട്ട​ത്തെ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്ന അ​ഗ്​​നി​ര​ക്ഷ സേ​ന

കോ​ട്ട​യം: വ​ർ​ക്ക്‌​ഷോ​പ്പി​നു​ള്ളി​ൽ നി​ർ​ത്തി​യി​ട്ട ജീ​പ്പും ഓ​ട്ടോ​യും ക​ത്തി ന​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന്​ ​കൊ​ല്ലാ​ട് മൂ​ല​വ​ട്ടം കു​ന്നം​മ്പ​ള്ളി കു​റ്റി​യി​ൽ വീ​ട്ടി​ൽ സി​ബി കു​ര്യ​ന്‍റെ വീ​ടി​നോ​ട്​ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് സം​ഭ​വം. വ​ർ​ക്ക്ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​ച്ച മ​ഹേ​ന്ദ്ര എ​ൻ​ഡ​വ​ർ ജീ​പ്പും സി​ബി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ആ​പ്പേ ഓ​ട്ടോ​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ജീ​പ്പ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​സ​മ​യം വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ സി​ബി ഭാ​ര്യ​യെ ജോ​ലി​ക്ക്​ വി​ടു​ന്ന​തി​നാ​യി മൂ​ല​വ​ട്ടം ദി​വാ​ൻ ക​വ​ല​യി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് വ​ർ​ക്ക് ഷോ​പ്പി​ന് തീ​പി​ടി​ച്ച​ത്.

പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട്​ സ​മീ​പ​വാ​സി പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ത്തു​ന്ന​താ​ണ്​​ ക​ണ്ട​ത്. ഉ​ട​ൻ സ​മീ​പ​വാ​സി​ക​ളെ​യും അ​ഗ്​​നി​ര​ക്ഷ സേ​ന​യേ​യും അ​റി​യി​ച്ചു. കോ​ട്ട​യം അ​ഗ്​​നി​ര​ക്ഷ​ സേ​ന​യി​ലെ അ​സി. സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​സ്.​ആ​ർ. ഷാ​ബു, എ​സ്.​എ​ഫ്.​ആ​ർ.​ഒ സി.​സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി തീ​അ​ണ​ച്ചു. തീ​പി​ടി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണം ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി സി​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WorkshopFire
News Summary - Jeep and auto burnt; Loss of lakhs
Next Story