കെ-ഡിസ്ക് തൊഴിൽ മേള ഏഴിന് ഏറ്റുമാനൂരിൽ
text_fieldsകോട്ടയം: സർക്കാറിന്റെ കേരള നോളജ് ഇക്കണോമി മിഷന്റെ ഭാഗമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംഘടിപ്പിക്കുന്ന തൊഴിൽ മേള ഏഴിന് രാവിലെ എട്ടു മുതൽ ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിൽ നടക്കും.
അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. ബാങ്കിങ്, നോൺ ബാങ്കിങ്, എഫ്.എം.സി.ജി ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൈൽ, എജുക്കേഷൻ, ഫാർമസ്യൂട്ടിക്കൽസ്, ബി.പി.ഒ, മാനുഫാക്ചറിങ്, റീട്ടെയിൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്.ആർ മാനേജ്മെൻറ്, ഇൻഷുറൻസ്, ഹെൽത്ത് സെയിൽസ്, സർവിസ്, എമർജൻസി മാനേജ്മെൻറ് സർവിസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ 110 തൊഴിൽദായകർ പങ്കെടുക്കും.
വിവിധ മേഖലകളിലായി 1500 തൊഴിലവസരങ്ങളുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ മേള നടക്കുന്ന ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമില്ല. രാവിലെ ഒമ്പതിന് മന്ത്രി വി.എൻ. വാസവൻ തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിക്കും. വിശദവിവരത്തിന് ഫോൺ: 0471 2700811. വെബ്സൈറ്റ്: https://knowledgemission.kerala.gov.in/.
K-Disk Job Fair 7 at Ettumanoor
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.