ജ്യോതിരാജിെൻറ തുടര്‍ചികിത്സക്ക് സുമനസ്സുകള്‍ കനിയണം
text_fieldsചങ്ങനാശ്ശേരി: പുഴവാത് ലക്ഷ്മി മംഗലത്ത് രവീന്ദ്രന്‍ നായരുടെ മകന്‍ ജ്യോതിരാജ്(അനിയൻ കുഞ്ഞ്) തുടര്‍ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ഏഴുവര്‍ഷം മുമ്പ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, പിന്നീട് അസുഖത്തെതുടര്‍ന്ന് എച്ച്.ഡി.എഫ്.സി ബാങ്കിലെ പ്യൂണായിരുന്ന ജ്യോതിരാജിന് ജോലിക്ക് പോകാന്‍ സാധിച്ചില്ല.
ഇതോടെ പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിെൻറ വരുമാനവും നിലച്ചു. രണ്ടാഴ്ചമുമ്പ് അസഹനീയ തലവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പരിശോധനയില്‍ മെനിഞ്ചസ് ഫംഗല്‍ ടൈപ്പ് ആണെന്ന് കണ്ടെത്തി. ഇതിെൻറ തുടര്‍ചികിത്സക്ക് പ്രതിദിനം പതിനായിരം രൂപക്കുമേല്‍ ആവശ്യമാണ്. ഇത് 42 ദിവസം തുടരണം.
ഏകദേശം 18 ലക്ഷം രൂപ ചികിത്സക്ക് ആവശ്യമാണ്. വാടകവീട്ടില്‍ താമസിക്കുന്ന ജ്യോതിരാജും കുടുംബവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തിലും കാരുണ്യത്തിലാണ് കഴിയുന്നത്. പെണ്‍മക്കളില്‍ മൂത്തമകളുടെ വിവാഹം നാട്ടുകാരുടെ സഹായത്താലാണ് നടന്നത്. ഭീമമായ തുക സംഘടിപ്പിക്കാന്‍ നിര്‍ധന കുടുംബത്തിന് ഒരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തിൽ ഇവരെ സഹായിക്കാൻ പുഴവാത് പ്രദേശത്തെ നാട്ടുകാരെയും ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ച് ജനറല്‍ കണ്‍വീനര്‍ കുമാര്‍ ശിബിരം, ജോയൻറ് കണ്‍വീനര്‍ അജയ് ചേരിയില്‍, മൂന്ന് രക്ഷാധികാരികള്‍ എന്നിവരെ ചേര്‍ത്ത് ജ്യോതിരാജ് ചികിത്സ സഹായനിധി എന്ന പേരില്‍ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് രാവിലെ ഒമ്പതുമുതല്‍ പുഴവാതിലെ ഏഴ് വാര്‍ഡുകളിൽ സാമ്പത്തിക സമാഹരണം നടത്തും. ജ്യോതിരാജ് ചികിത്സസഹായ നിധി എന്ന പേരില്‍ ചങ്ങനാശ്ശേരി കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40568101047257, IFSC: KLGB0040568.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.