Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-ഫോൺ ഇഴയുന്നു

കെ-ഫോൺ ഇഴയുന്നു

text_fields
bookmark_border
കെ-ഫോൺ ഇഴയുന്നു
cancel

കോ​ട്ട​യം: സ​ർ​ക്കാ​റി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ-​ഫോ​ണി​ന്‍റെ ക​ണ​ക്ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ 14,000 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ക​ണ​ക്ഷ​ൻ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും 3500ൽ ​താ​ഴെ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ത്തി​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

ഒ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള കേ​ബി​ളു​ക​ൾ വ​ലി​ച്ച​താ​യാ​ണ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ സ​ർ​ക്കാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ട​ങ്ങ​ളി​ൽ ക​ണ​ക്ഷ​ൻ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ വ്യ​ക്ത​മാ​കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

പ്ര​ധാ​ന ലൈ​നി​ൽ​നി​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കേ​ബി​ൾ വ​ലി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക ത​ട​സ്സം വ​ലു​താ​ണെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ ത​ദ്ദേ​ശ വ​കു​പ്പ് ന​ൽ​കി​യ നി​ർ​ധ​ന​രു​ടെ പ​ട്ടി​ക​യി​ലെ വ്യ​ക്തി​വി​വ​ര​ങ്ങ​ളി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും മ​റ്റൊ​രു പ്ര​ശ്ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തോ​ടെ 20 ല​ക്ഷം സൗ​ജ​ന്യ ക​ണ​ക്ഷ​നെ​ന്ന സ​ര്‍ക്കാ​ര്‍ വാ​ഗ്ദാ​നം ഫ​ലം​കാ​ണു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. 30,000 സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട​തി​ൽ 17,832ൽ ​മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K PhoneKerala News
News Summary - K phone project crawling
Next Story