കെ റെയിൽ പദ്ധതി കേരളത്തെ വിഭജിക്കും –അഡ്വ. കാളീശ്വരം രാജ്
text_fieldsകോട്ടയം: പശ്ചിമഘട്ടത്തെ സമ്പൂർണമായി തകർക്കുകയും പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന സെമിഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി കേരളത്തെ വിഭജിക്കുമെന്ന് പ്രമുഖ നിയമജ്ഞനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു.
കെ റെയിൽ പദ്ധതി കേരളത്തിന് വേണ്ട എന്ന ഡിമാൻഡുയർത്തി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കെ റെയിൽ വിരുദ്ധ ജനകീയ സമിതി കോഴിക്കോട്, സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ വിരുദ്ധ ജനകീയ സമിതി കോട്ടയം എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, ജോൺ പെരുവന്താനം, കോഴിക്കോട് കെ. റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ടി.ടി. ഇസ്മായിൽ, കോട്ടയം സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ വിരുദ്ധ ജനകീയ സമിതി ചെയർമാൻ എം.ടി. തോമസ്, കൺവീനർ എം.പി. ബാബുരാജ്, പത്തനംതിട്ട സാംസ്കാരിക പൈതൃക സംരക്ഷണ സമിതി സെക്രട്ടറി പ്രമോദ് തിരുവല്ല, അഡ്വ. സിറാജുദ്ദീൻ കാരിച്ചാറ (കെ റെയിൽ വിരുദ്ധ ആക്ഷൻ കൗൺസിൽ, കണിയാപുരം) എസ്. രാജീവൻ, ചാക്കോച്ചൻ മണലേൽ (കേരള ആൻറി സെമി ഹൈസ്പീഡ് റെയിൽ വിരുദ്ധ സമിതി, കണക്കാരി) ഇ.വി. പ്രകാശ് എന്നിവർ സംസാരിച്ചു. പി.എം. ശ്രീകുമാർ സ്വാഗതവും കെ.എസ്. ഹരികുമാർ നന്ദിയും പറഞ്ഞു.
എം.പി. ബാബുരാജ് ചെയർമാനും എസ്. രാജീവൻ ജനറൽ കൺവീനറുമായ സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയെ കൺെവൻഷൻ തെരഞ്ഞെടുത്തു. റെയിലിെൻറ ഇരുവശങ്ങളിലുമുള്ള അതിരുകളിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ തുറക്കുന്ന 13 ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.