ഫിഷ് ഫാം കേന്ദ്രീകരിച്ച് ശീട്ടുകളി; 20 അംഗ സംഘം പിടിയിൽ
text_fieldsകടുത്തുരുത്തി: മാഞ്ഞൂരിൽ ഫിഷ് ഫാം കേന്ദ്രീകരിച്ച് ശീട്ടുകളി നടത്തിയ 20 അംഗ സംഘത്തെ രണ്ടുലക്ഷത്തിലേറെ രൂപയുമായി പൊലീസ് പിടികൂടി.ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടസംഘത്തിെൻറ നേതൃത്വത്തിലാണ് ശീട്ടുകളി നടന്നിരുന്നത്.
ഏറ്റുമാനൂർ അരങ്ങോത്ത് പറമ്പിൽ മായിൻ അമീർ (30), ചെമ്പ് ബ്രഹ്മമംഗലം തറയിൽ സനിൽ (43), അതിരമ്പുഴ മനക്കപ്പാടം മുല്ലശ്ശേരിൽ ജലീൽ (50), കോതനല്ലൂർ ചാമക്കാല ജോമോൻ (44), കാണക്കാരി പുളിയംതൊട്ടിൽ സിജു (42), നീണ്ടൂർ ഓണംതുരുത്ത് വെളിയത്ത് ജോയി തോമസ് (56), വടയാർ തലയോലപ്പറമ്പ് കറുന്തറയിൽ വീട്ടിൽ നിബു കുര്യാക്കോസ് (40), അയർക്കുന്നം പാറയവളവ് ഭാഗം വയലിൽ വീട്ടിൽ വി.കെ. വിനോദ് (38), ഐക്കരനാട് പീടിയേക്കുടി വീട്ടിൽ പി.എ. രാജൻ (51), തെള്ളകം വാവശ്ശേരി വീട്ടിൽ സോബിൻ സേവ്യർ (37), കാണക്കാരി കല്ലമ്പാറ മാടവന വീട്ടിൽ സനീഷ് തമ്പി (39), മൂവാറ്റുപുഴ ആവോലി കൊച്ചുവീട്ടിൽ അഖിലേഷ് (30), അതിരമ്പുഴ മിനി ഇൻഡസ്ട്രിയൽ തെക്കേപ്പുറം വീട്ടിൽ ജോസ് തോമസ് (39), മഴുവന്നൂർ ഞരളത്ത് വീട്ടിൽ അമൽജിത്ത് (29), മൂവാറ്റുപുഴ ആവോലി കിഴക്കേ വട്ടത്ത് വീട്ടിൽ ഷെറീഫ് (35), വടയാർ മിടായിക്കുന്നം കരയിൽ വെട്ടിക്കാട്ടുമുക്ക് ഭാഗത്ത് മലേങ്കാട്ടിൽ രാജീവ് (40), അതിരമ്പുഴ കാട്ടാത്തി പാലുകൊഴുപ്പിൽ വീട്ടിൽ സന്തോഷ് (47), അതിരമ്പുഴ കൊക്കരയിൽ വീട്ടിൽ മുബാറക്ക് (24), ഏറ്റുമാനൂർ അരങ്ങോത്ത് പറമ്പിൽ അൻവർ (31), മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കാഞ്ഞിരംതടത്തിൽ സുൽഫി (37) എന്നിവരെയാണ് പിടികൂടിയത്.
നിരവധി ആഡംബര വാഹനങ്ങളും മൊബൈൽ ഫോണുകളും സ്ഥലത്തുനിന്ന് പിടികൂടിയിട്ടുണ്ട്.ഇവിടെ മാസങ്ങളായി ശീട്ടുകളി നടക്കുന്നതായി ജില്ല പൊലീസ് മേധാവി ജി. ജയദേവിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേതുടർന്ന്, കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസ് ഇൻസ്പെക്ടർ സി.എസ്. ബിനു, പ്രിൻസിപ്പൽ എസ്.ഐ ടി.എസ്. റെനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, സിജാസ്, നിജുമോൻ, അരുൺ, സനൽകുമാർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.