കുറുപ്പന്തറയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു
text_fieldsകടുത്തുരുത്തി: കുറുപ്പന്തറയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. സമീപത്തുണ്ടായിരുന്ന വൈദികെൻറയും സഹോദരെൻറയും സമയോചിത ഇടപെടലിനെത്തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ദമ്പതികളും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. മോനിപ്പള്ളി സ്വദേശികളായ സാമുവൽ (65), ഭാര്യ ഏലി (62), ഓട്ടോ ഡ്രൈവർ സാബു (45) എന്നിവരാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കുറുപ്പന്തറ-കല്ലറ റോഡിൽ കുറുപ്പന്തറ കടവിന് സമീപത്താണ് സംഭവം. കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ ഏലിയുടെ കാലിെൻറ ശസ്ത്രക്രിയക്കുശേഷം വില്ലൂന്നിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഓട്ടോ അപകടത്തിൽപെട്ടത്. കുറുപ്പന്തറ കടവിലെ എസ് വളവ് ആകൃതിയിലുള്ള റോഡിെൻറ സമീപത്ത് തോട്ടിലെ വെള്ളം കരകവിഞ്ഞുകിടന്നതിനാൽ ഡ്രൈവർക്ക് തോടും റോഡും തിരിച്ചറിയാതെ ഓട്ടോ തോട്ടിലേക്ക് തെന്നിവീഴുകയായിരുന്നു.
30 മീറ്ററോളം ആഴമുള്ള തോട്ടിലേക്ക് ഓട്ടോ മുങ്ങാൻ തുടങ്ങി. ഈ സമയം ബഹളംകേട്ടതിനെത്തുടർന്ന് തോടിന് സമീപത്തെ പുരയിടത്തിൽ ജോലിചെയ്തിരുന്ന പുഴേക്കാട്ടിൽ ഫാ. മനോജും സഹോദരൻ മനു ജോസഫും ഓടിയെത്തി മുങ്ങിത്താഴുന്ന ഓട്ടോയിൽനിന്ന് മൂവരെയും പുറത്തെടുത്തു.
തോട്ടിൽ മുങ്ങിയ ഓട്ടോ വള്ളവും ക്രെയിനും ഉപയോഗിച്ച് വൈകീട്ടോടെ കരക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.