Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദുരന്തം അകലെയല്ല;...

ദുരന്തം അകലെയല്ല; കണമലയിലും കണ്ണിമലയിലുമായി 34 അപകടം

text_fields
bookmark_border
ദുരന്തം അകലെയല്ല; കണമലയിലും കണ്ണിമലയിലുമായി 34 അപകടം
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല പാ​ത​യി​ലെ ക​ണ​മ​ല​യി​ലും ക​ണ്ണി​മ​ല​യി​ലു​മാ​യി ക​ഴി​ഞ്ഞ ര​ണ്ട്​ തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്​ 34 അ​പ​ക​ടം. ആ​റു​പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്ട​മാ​യ​താ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്.

എ​രു​മേ​ലി പ​മ്പാ​വാ​ലി​യി​ലെ ക​ണ​മ​ല ഭാ​ഗ​ത്ത് 30 അ​പ​ക​ട​മാ​ണ്​ തീ​ർ​ഥാ​ട​ന​കാ​ല​ത്ത്​ സം​ഭ​വി​ച്ച​ത്. ഇ​വി​ടെ നാ​ലു​പേ​ർ മ​ര​ണ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം റോ​ഡി​ലെ ക​ണ്ണി​മ​ല വ​ള​വി​ൽ നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു​പേ​ർ​ക്കാ​ണ്​ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ക​ണ​മ​ല​യി​ലും ക​ണ്ണി​മ​ല​യി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്​ ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​ള​വു​ക​ൾ നി​വ​ർ​ത്തു​ന്ന​തി​നൊ​പ്പം റോ​ഡു​ക​ൾ​ക്ക്​ വീ​തി കൂ​ട്ട​ണ​മെ​ന്ന ശി​പാ​ർ​ശ​യും ഇ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട്​ കോ​ട്ട​യം എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ആ​ർ.​ടി.​ഒ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന്​ കൈ​മാ​റി.

അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ക​ണ്ണി​മ​ല മ​ഠം​പ​ടി​യി​ലെ കൊ​ടും​വ​ള​വ് നി​വ​ർ​ത്ത​ണ​മെ​ന്നും റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ണ​മ​ല​യി​ലെ അ​പ​ക​ടം കു​റ​ക്കാ​ൻ കീ​രി​ത്തോ​ടു​വ​ഴി എ​രു​ത്വാ​പ്പു​ഴ മു​ത​ൽ ക​ണ​മ​ല​വ​രെ നി​ർ​മി​ച്ച സ​മാ​ന്ത​ര റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം. 2015ൽ ​നി​ർ​മി​ച്ച 2.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി അ​ടു​ത്ത സീ​സ​ൺ മു​ത​ൽ വ​ൺ​വേ​യാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ണ​മ​ല അ​ട്ടി​വ​ള​വി​ലും ക​ണ്ണി​മ​ല​യി​ലും സീ​സ​ണി​ന്‍റെ തു​ട​ക്കം​ത​ന്നെ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞി​രു​ന്നു.

പ​മ്പാ​വാ​ലി​യി​ലെ ക​ണ​മ​ല അ​ട്ടി​വ​ള​വി​ലും മു​ണ്ട​ക്ക​യം റോ​ഡി​ലെ ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തെ ഒ​രു മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​വും ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന​താ​ണ്​ സ്ഥി​തി. വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​ലെ വ​ള​വി​ല്‍ തി​രി​യാ​നാ​കാ​തെ നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ട്ട്‌ എ​തി​ര്‍വ​ശ​ത്തെ താ​ഴ്‌​ച​യി​ലേ​ക്ക്‌ മ​റി​യു​ക​യാ​ണ്. ഇ​തേ തു​ട​ര്‍ന്ന്‌ ഇ​വി​ടെ ക്രാ​ഷ്‌ ബാ​രി​യ​ര്‍ സ്ഥാ​പി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ താ​ഴ്ച​യി​ലേ​ക്ക്​ മ​റി​യു​ന്ന​തു കു​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടു​ത്തി​ടെ ക്രാ​ഷ്‌ ബാ​രി​യ​ര്‍ ത​ക​ര്‍ത്ത്‌ ബ​സ്‌ മ​റി​ഞ്ഞ സം​ഭ​വ​വും ഉ​ണ്ടാ​യി​രു​ന്നു.

ക​ണ്ണി​മ​ല​യി​ൽ നി​ര​വ​ധി തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. അ​ടു​ത്തി​ടെ ബ​സ് മ​റി​ഞ്ഞ് ആ​റ്​ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ബ​സാ​ണ് മ​റി​ഞ്ഞ​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​ലേ​റെ​യും. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ​ നാ​റ്റ്പാ​ക്കും പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പ​ല​ത​വ​ണ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

നേ​ര​ത്തേ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്​ അ​ധി​കൃ​ത​ർ ക​ണ​മ​ല​യി​ലും ക​ണ്ണി​മ​ല​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം മ​ണി​ക്കൂ​റി​ൽ 20 കി​ലോ​മീ​റ്റ​റാ​യി കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ മാ​ർ​ക്കി​ങ്ങും​ ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം ക​ണ​മ​ല ഉ​ൾ​പ്പെ​ടെ ശ​ബ​രി​മ​ല പാ​ത​യി​ലെ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ കൂ​ടു​ത​ൽ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsSabarimala NewsAccidents
News Summary - Kanamala and Kannimala on the Sabarimala Path. There are 34 accidents
Next Story