കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണി പുതിയ ട്രാഫിക് സംവിധാനം നിലവിൽവന്നു
text_fieldsകാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിെൻറ അറ്റകുറ്റപ്പണിയോട് അനുബന്ധിച്ച് പുതിയ ട്രാഫിക് സംവിധാനം നിലവിൽവന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ജാഗ്രത സമിതിയുടേതാണ് പുതിയ തീരുമാനങ്ങൾ.
മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന ബസുകൾ യാത്രക്കാരെ സിവിൽ സ്റ്റേഷൻ ഗേറ്റിൽ ഇറക്കിയശേഷം കുരിശുകവലയിൽവന്ന് തിരിഞ്ഞ് പുത്തനങ്ങാടി വഴി ബസ് സ്റ്റാൻഡിൽ എത്തി എക്സിറ്റ് റോഡ് വഴി പുറത്തുപോകണം.
മണിമല-പൊൻകുന്നം ഭാഗത്തുനിന്ന് വരുന്ന ബസുകൾ, ഗ്രാൻഡ് ഒപേറ തിയറ്ററിലേക്ക് കയറുന്ന ഭാഗത്ത് യാത്രക്കാരെ ഇറക്കിയശേഷം പുത്തനങ്ങാടി ഭാഗത്തുകൂടി സ്റ്റാൻഡിലെത്തി, തുടർന്ന് എക്സിറ്റ് വഴി ഇറങ്ങിപ്പോകണം.
മണിമല, പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന ബസുകൾ, കുരിശുകവലയിലെ നിലവിലെ ബസ് സ്റ്റോപ്പിൽ വണ്ടി നിർത്താതെ മുന്നോട്ടുചെന്ന് മണിമല റോഡിലേക്ക് കയറുന്നതിന് മുമ്പുള്ള ടാക്സി സ്റ്റാൻഡിന് മുൻവശം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം.
തമ്പലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ, കുരിശുകവലയിലേക്ക് വരാതെ പുത്തനങ്ങാടി വഴി വന്ന്, കെ.കെ റോഡിൽ എത്തിച്ചേരണം.
ഗ്രോട്ടോ ഭാഗത്തുനിന്നും കുരിശുകവലയിലേക്ക് ഗതാഗതം നിരോധിച്ചു.
തമ്പലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഗ്രോട്ടോ കഴിയുന്ന ഭാഗത്ത് മാത്രം നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
എല്ലാ ബസുകളും നിർബന്ധമായും രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ കുട്ടികളെ ബസ് സ്റ്റാൻഡിൽ തന്നെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം.
പേട്ടക്കവല മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ബസുകൾ നിർത്താൻ പാടുള്ളതല്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.