താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ഉടൻ -മന്ത്രി വീണ ജോർജ്
text_fieldsകാഞ്ഞിരപ്പള്ളി: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഈ വർഷംതന്നെ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോർജ്. ഡയാലിസിസ് യൂനിറ്റിന് സ്ഥലം കണ്ടെത്തിയതായും ജില്ല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ലാമിനാർ ഓപറേഷൻ തിയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യദൗത്യത്തിലൂടെ 2022-23ൽ അനുവദിച്ച ഒരുകോടിയും ആർദ്രം പദ്ധതിയിൽ അധികമായി ലഭിച്ച ഒരുകോടി രൂപയും ചെലവഴിച്ചാണ് മൂന്ന് ലാമിനാർ ഓപറേഷൻ തിയറ്റർ, മൂന്ന് ഐ.സി.യു ബെഡ് പോസ്റ്റ് ഓപറേറ്റിവ് വാർഡ് എന്നിവ സജ്ജീകരിച്ചത്. ഒരുകോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച പ്രസവ വാർഡിൽ 15 ബെഡ് സജ്ജീകരിച്ചിരിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മാതൃ-ശിശു സൗഹൃദമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലത ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ശ്രീകല ഹരി, ശ്രീജിത് വെള്ളാവൂർ, ഒ.ടി. സൗമ്യമോൾ, പഞ്ചായത്ത് അംഗം ആന്റണി മാർട്ടിൻ ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. നിഷ കെ. മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. സുജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.