ലവ് ജിഹാദ് പരാമർശം സമുദായത്തെ ഒന്നടങ്കം അവഹേളിക്കലാണെന്ന് ജമാഅത്ത് കൗൺസിൽ
text_fieldsകാഞ്ഞിരപ്പള്ളി: ജോസ് കെ. മാണിയുടെ ലവ് ജിഹാദ് പരാമർശം സമുദായത്തെ ഒന്നടങ്കം അവഹേളിക്കലാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല കൺവീനർ പി.എം. തമ്പികുട്ടി അധ്യക്ഷത വഹിച്ചു. സർക്കാറും അന്വേഷണ ഏജൻസികളും പരിശോധിച്ചിട്ടും അങ്ങനെ ഒരു സംഭവം ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല.
നാലു വോട്ടിനുവേണ്ടി സമുദായത്തെ തീവ്രവാദികളാക്കുന്ന ഇത്തരം നേതാക്കൻമാരെ പരാജയപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നസീർ പുത്തൻ പുരക്കൽ, നൗഷാദ് ഓലിക്കപ്പാറ, ഇർഷാദ് പറമ്പിൽ, അമീർ ചേനപാടി, എം.കെ. സലീം പുത്തൻ പുരക്കൽ, പി.എം. കബീർ, സുബൈർ പാറത്തോട്, റിയാസ് കരിപ്പായിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.