കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം
text_fieldsകാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി മോർച്ചറിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ അധികൃതർ. അടിയന്തര ഘട്ടങ്ങളിൽ ഇവിടെ എത്തിക്കുന്ന മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ ഭീമമായ തുക നൽകിയാണ് സൂക്ഷിക്കുന്നത്.
മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം തകരാറിലായതാണ് പ്രവര്‍ത്തനം നിലക്കാർ ഇടയാക്കിയത്. ഒരുസമയം നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് ജനറൽ ആശുപത്രിയിലെ മോര്‍ച്ചറി. വർഷങ്ങൾ പഴക്കമുള്ള ഫ്രീസറുകൾ ഇടക്ക് പണിമുടക്കുന്നത് പതിവാണ്. പ്രവർത്തനം നിലക്കുന്ന ഫ്രീസറുകൾ അറ്റകുറ്റപ്പണി ചെയ്ത് പ്രവർത്തനം ആരംഭിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും നിലക്കും.
പുതിയ ഫ്രീസർ സ്ഥാപിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതർ ഇതിനു തയാറാകാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ഹൈറേഞ്ച് ഉൾപ്പെടെ കിഴക്കന്‍ മലയോര മേഖലയിലെ നിര്‍ധന ജനങ്ങളുടെ പ്രധാന ആശ്രയമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി. ഈ മേഖലയിൽ അപകടങ്ങളിൽ മരണപ്പെട്ട് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങളും പൊലീസ് കേസുകളുള്ള മൃതദേഹങ്ങളും ഇവിടെ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയാണ് ഉപയോഗിക്കുന്നത്.
ജനറൽ ആശുപത്രിയിലെ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത് ആശുപത്രി മാനേജ്മെന്റ് സമിതിയുടെ കീഴിലാണ്. തകരാര്‍ പരിഹരിക്കാനും ഫ്രീസര്‍ മാറ്റി സ്ഥാപിക്കാനും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും മോര്‍ച്ചറി എന്നത്തേക്ക് പ്രവർത്തനസജ്ജമാകുമെന്ന് ആശുപത്രി അധികൃതർക്കുപോലും പറയാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.