ആശ്രയമറ്റ കുടുംബങ്ങളെ ചേർത്തുനിർത്തി കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി
text_fieldsകാഞ്ഞിരപ്പള്ളി: അത്താണി നഷ്ടപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി മാതൃകയാവുന്നു.
നാലു കുടുംബങ്ങളുടെ ആശ്രയമായിരുന്ന ചെറുപ്പക്കാര്‍ അകാല മരണത്തിന് ഇരയായതോടെ ഇവരുടെ കുടുംബങ്ങള്‍ക്ക് ഫ്ലാറ്റ് നിര്‍മിച്ചുനല്‍കിയാണ് നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് മാതൃകയായത്. കേരളപ്പിറവി ദിനത്തില്‍ വൈകീട്ട് അഞ്ചിന് ഇത് കൈമാറും.
ജമാഅത്ത് പ്രസിഡൻറ് പി.എം. അബ്ദുസ്സലാം പാറയ്ക്കല്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. ഈ ജമാഅത്തിെൻറ പരിധിയിലുള്ള 13 പ്രാദേശിക മഹല്ലുകളിലെ ഓരോ വീടുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 42,52,488 രൂപ പിരിച്ചെടുത്തിരുന്നു. ഈ തുക ഉപയോഗിച്ച് സ്ഥലംവാങ്ങി ഫ്ലാറ്റ് നിര്‍മിക്കുകയായിരുന്നു.
പാറക്കടവ് മസ്ജിദ് ലെയ്നിലാണ് ഫ്ലാറ്റ് നിര്‍മിച്ചത്. ഫ്ലാറ്റുകൾ വാടകക്ക് നല്കി ഈ പണം ഉപയോഗിച്ച് ജീവിച്ചെലവുകള് നടത്താനാണ് ഇത് നാലുവീട്ടുകാര്ക്കായി നല്‍കുന്നത്. നിര്‍മാണത്തിന് 67 ലക്ഷം രൂപ ചെലവായി. കെ.എം.എ, കെ.എം.സി, കെ.ജി.എ, ഐ.ഡി.ടി, അല്‍ ബാബ്, മതസ്ഥാപനങ്ങളായ ഹിദായത്ത്, ദാറുസ്സലാം, അഭ്യുദയാംകാംക്ഷികള്‍ എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളായി.
2017 ഫെബ്രുവരി മൂന്നിനാണ് തറക്കല്ലിട്ടത്. ജമാഅത്ത് പ്രസിഡൻറ് ചെയര്‍മാനും അന്നത്തെ നൈനാര്‍പള്ളി ചീഫ് ഇമാം ഷിഫാര്മൗലവി അല്‍ കൗസരി (രക്ഷാധികാരി), സഫര്‍ വലിയ കുന്നം (സംഘടന പ്രതിനിധി), പി.എച്ച്. ഷാജഹാന് (മഹല്ല് പ്രതിനിധി) എന്നിവരുൾപ്പെട്ട 'നസ്രത്തുല്‍ മസാക്കീന്‍' എന്ന സംഘടനയാണ് നിര്‍മാണ ചുമതല നിര്‍വഹിച്ചത്.k
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.