വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന: 34,000 രൂപ പിഴ ഈടാക്കി
text_fieldsകാഞ്ഞിരപ്പള്ളി: പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ കലക്ടർ രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് എരുമേലി, മുണ്ടക്കയം, ചിറക്കടവ് എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി.
ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്ക്, മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 40 കടകളിൽ പരിശോധന നടത്തി. ത്രാസുകളിൽ നിയമ പ്രകാരമുള്ള മുദ്രണം ഇല്ലാത്തതും പാക്കറ്റ് ഇനങ്ങളിൽ നിയമപ്രകാരമുള്ള ലേബൽ ഇല്ലാത്തതുമായ ക്രമക്കേട് കണ്ടെത്തിയ ഒമ്പത് കടകളിൽനിന്ന് 34,000 രൂപ പിഴ ഈടാക്കി. ചിറക്കടവ് എരുമേലി എന്നിവിടങ്ങളിലെ ഒരോ കടകളിൽനിന്നും 5000 വീതവും മുണ്ടക്കയം ബേക്കറിയിൽ 5000 രൂപയും മുണ്ടക്കയത്തെ രണ്ട് ഇറച്ചി കടകളിൽനിന്ന് 2000 രൂപയും മുണ്ടക്കയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ 15000 രൂപ ഉൾപ്പെടെ ആകെ 34,000 രൂപ പിഴ ഈടാക്കി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.