സെബാസ്‌റ്റ്യന്‍ മാത്യു വില്ലേജ് ഒാഫിസറായി പിരിയും, സ്വന്തം നാട്ടിൽനിന്നുതന്നെ
text_fieldsമുണ്ടക്കയം: വില്ലേജ് ഒാഫിസര്‍ ലീവെടുത്ത് ഒരാഴ്ചത്തേക്ക് കസേര ഒഴിഞ്ഞുകൊടുത്തു; ജന്മന അരക്കുതാഴെ തളര്‍ന്ന സെബാസ്‌റ്റ്യന്‍ മാത്യു ഇനി സ്വന്തം നാട്ടിലെ വില്ലേജ് ഒാഫിസില്‍നിന്നുതന്നെ വിരമിക്കും. കൂട്ടിക്കൽ വില്ലേജ് ഒാഫിസില്‍നിന്നാണ് ഈ നന്മയുടെ കഥ.
15 വര്‍ഷം എല്‍.ഡി ക്ലര്‍ക്കായും സ്‌പെഷല്‍ വില്ലേജ് ഒാഫിസറായും ജോലിചെയ്ത് 30ന് വിരമിക്കാനിരിക്കെയാണ് സെബാസ്‌റ്റ്യന്‍ മാത്യുവിന് വില്ലേജ് ഒാഫിസറായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. എന്നാൽ, നിയമനം ഇടുക്കി ജില്ലയിലായത് ആശയക്കുഴപ്പത്തിലാക്കി. മൂന്നാഴ്ചക്കായി ഇടുക്കിയിലെ നിയമനവും പ്രമോഷനും ഉപേക്ഷിക്കാന്‍ തീരുമാനിച്ച് സെബാസ്‌റ്റ്യന്‍ ഡിപ്പാര്‍ട്മെൻറിന് എഴുതി നല്‍കി. ഇതോടെയാണ് സെബാസ്റ്റ്യെന സഹായിക്കാൻ നിലവിലെ വില്ലേജ് ഒാഫിസറും സഹപ്രവര്‍ത്തകരും തയാറായത്. അടുത്തിടെ സ്ഥലം മാറിവന്ന വില്ലേജ് ഒാഫിസര്‍ എ.എസ്. മുഹമ്മദ് അവധിയില്‍ പ്രവേശിക്കാനും പകരക്കാരനായി സെബാസ്‌റ്റ്യന്‍ വില്ലേജ് ഒാഫിസറാകാനും തീരുമാനിച്ചു.
വിവരം മേലധികാരികളെ അറിയിച്ചതോടെ റവന്യൂ വകുപ്പിെൻറ അനുമതിയും കിട്ടി. വിരമിക്കാന്‍ ഏഴുദിവസം മാത്രമുള്ളപ്പോഴാണ് ഉത്തരവിറങ്ങിയത്. മുഹമ്മദ് ബുധനാഴ്ച അവധിയില്‍ പോയി. പകരം സെബാസ്‌റ്റ്യന്‍ വില്ലേജ് ഒാഫിസര്‍ പദവിയിലും. 30ന് സെബാസ്‌റ്റ്യന്‍ വിരമിക്കുമ്പോള്‍ മുഹമ്മദ് വീണ്ടും ജോലിയില്‍ കയറും.
എം.എ കഴിഞ്ഞ് തിരുവനന്തപുരം ലോകോളജില്‍നിന്ന് എല്‍എല്‍.ബി നേടി കാഞ്ഞിരപ്പള്ളി കോടതിയില്‍ അഭിഭാഷകനായി ജോലിചെയ്യുന്നതിനിടെയാണ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലി ലഭിക്കുന്നത്. സ്വന്തം വില്ലേജ് ഒാഫിസില്‍തന്നെ ജോലി ലഭിച്ചതോടെ എട്ടുവര്‍ഷത്തെ വക്കീല്‍പണി ഉപേക്ഷിച്ച് സെബാസ്‌റ്റ്യന്‍ കൂട്ടിക്കല്‍ വില്ലേജ് ഒാഫിസില്‍ 2004 ജനുവരി 29ന് എല്‍.ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൂന്ന് പ്രളയ കാലഘട്ടത്തില്‍ വൈകല്യം മറന്ന് ദുരിതാശ്വാസ രംഗത്തും സജീവമായിരുന്നു. ജോജി ജോര്‍ജാണ് ഭാര്യ. ഏഴാംക്ലാസ് വിദ്യാർഥി അനീന ഏക മകളാണ്. സഹപ്രവര്‍ത്തകന് നല്‍കുന്ന സ്‌നേഹ സമ്മാനമാണിെതന്ന് മുഹമ്മദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.