'ന്യുസ്റത്തിൽ മസാക്കീൻ' ഫ്ലാറ്റ് സമുച്ചയം കൈമാറി
text_fieldsകാഞ്ഞിരപ്പള്ളി: 'ന്യുസ്റത്തിൽ മസാക്കീൻ' പേരിൽ നിർധനരായവർക്ക് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നിർമിച്ചു നൽകിയ ഫ്ലാറ്റ് സമുച്ചയം കൈമാറി.
അകാലത്ത് മരണപ്പെട്ട നാലു ചെറുപ്പക്കാരുടെ കുടുംബങ്ങൾക്കാണ് 67 ലക്ഷത്തിലേറെ രൂപ ചെലവിൽ ജമാഅത്ത് കമ്മിറ്റി ഇരുനിലയിലായി സമുച്ചയം നിർമിച്ചുനൽകിയത്.സെൻട്രൽ ജമാഅത്ത് പ്രസിഡൻറ് പി.എം. അബ്ദുൽ സലാം പാറയ്ക്കൽ ഭവനത്തിെൻറ താക്കോലുകൾ കൈമാറി. കൺവീനർ സഫർ വലിയ കുന്നം അധ്യക്ഷതവഹിച്ചു.
പി.എച്ച്. ഷാജഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു. നൈനാർ പള്ളി ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യപ്രഭാഷണവും കോട്ടയം താജ് ജുമാമസ്ജിദ് ചീഫ് ഇമാം എ.പി. ഷിഫാർ മൗലവി പ്രഭാഷണവും നടത്തി.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.എം. മുഹമ്മദ് ഫെയ്സി, ഇ.എ. നാസറുദ്ദീൻ മൗലവി, ഷെഫീഖ് താഴത്തുവീട്ടിൽ, നിസാർ കല്ലുങ്കൽ, സിറാജ് തൈപ്പറമ്പിൽ, പി.എ. ഷംസുദ്ദീൻ തോട്ടത്തിൽ, അബ്ദുൽ സമദ് മൗലവി എന്നിവർ സംസാരിച്ചു. എൻജിനീയർ മനോജ് വട്ടകപ്പാറയെ മെമേൻറാ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.