Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_right102ലും പരീതുമ്മ...

102ലും പരീതുമ്മ പൊരുതി; ഒടുവിൽ തോറ്റുമടങ്ങിയത് കോവിഡ്

text_fields
bookmark_border
pareethumma
cancel

കാഞ്ഞിരപ്പള്ളി: 102ലും പരീതുമ്മ കോവിഡിനെ പൊരുതി തോൽപിച്ചു. കാഞ്ഞിരപ്പള്ളി ആനക്കൽ എറികാട് കന്നുപറമ്പിൽ പരേതനായ ഹസൻ പിള്ളയുടെ ഭാര്യ പരീതുമ്മയാണ് നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനെ തോൽപിച്ചത്. കോവിഡ് ബാധിച്ച്​ പിന്നീട് നെഗറ്റിവായ നൂറുവയസ്സ്​ പിന്നിട്ട, കോട്ടയം ജില്ലയിലെ ആദ്യത്തെയാളും പരീതുമ്മതന്നെ.

വാർധക്യസഹജമായ രോഗങ്ങളിൽ കഴിഞ്ഞിരുന്ന പരീതുമ്മ ആശുപത്രിയെ ആശ്രയിക്കാതെയാണ് കോവിഡിന് മുന്നിൽ വിജയം നേടിയത്. 39 വർഷം മുമ്പ്​ ഭർത്താവ് ഹസൻ പിള്ള മരിച്ചശേഷം മക്കളുടെ കൂടെയാണ് താമസം. ഏഴ്​ മക്കളിൽ നാലാമനായ സീതിയുടെ കൂടെ എറികാട്ടിലെ വീട്ടിലാണ് താമസിച്ചുവന്നത്. ആദ്യം സീതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജലദോഷത്തെ തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഉമ്മയ്ക്ക്​ കോവിഡ് ആ​െണന്ന് അറിഞ്ഞത്. നൂറ്റിരണ്ടുകാരിയായ മാതാവിന് രോഗം സ്ഥിരീകരിച്ചതോടെ സീതിയും ഭാര്യ ലൈലയും ഒന്ന്​ ഭയന്നു.

നടക്കാൻ ബുദ്ധിമുട്ടുള്ള ഉമ്മയെ ആശുപത്രിയിൽ തനിച്ചാക്കാനും കഴിയില്ല. ആരോഗ്യ വകുപ്പിൽ അറിയിച്ചതോടെ ബുദ്ധിമുട്ടി​െല്ലങ്കിൽ വീട്ടിൽ താമസിപ്പിക്കാമെന്ന്​ അറിയിച്ചു. പിന്നെ 17 ദിവസം ഇവർക്കൊപ്പം. മറ്റ്​ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഒടുവിൽ പരിശോധനയിൽ മൂവരും നെഗറ്റിവ്. നൂറ്റിരണ്ടാം വയസ്സിൽ കോവിഡിനോട് പൊരുതി വിജയിക്കുക എന്നത് എല്ലാവരും ആശങ്കയോടെയാണ് വീക്ഷിച്ചത്.

എന്നാൽ, ഒരു പ്രതിസന്ധിയുമില്ലാതെ വിജയിച്ചതിൽ പരീതുമ്മയും കുടുംബവും സർവശക്തന് നന്ദി പറയുന്നു. 102ലും കണ്ണടയില്ലാതെ പത്രം വായിക്കും ഈ പഴയ നാലാം ക്ലാസുകാരി. കേൾവിയിൽ അൽപം കുറവുണ്ട്. ഏഴ്​ മക്കളിൽ മൂത്ത മകൻ 80ാം വയസ്സിലും ഇളയ മകൻ 60ാം വയസ്സിലും മരിച്ചു. വീടി​െൻറ ഇടത്തിണ്ണയിലിരുന്ന്​ എല്ലാവരുടെയും രോഗവിവരവും കുശലവും അന്വേഷിച്ച്​ പരീതുമ്മ പ്രാർഥിക്കുന്നു. കോവിഡില്ലാത്ത നാടിനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid defense​Covid 19
News Summary - pareethumma fought and win against covid
Next Story