വിലയില്ലെങ്കിൽ റബറില്ല; കാഞ്ഞിരപ്പള്ളിയിലും പ്രക്ഷോഭം
text_fieldsകാഞ്ഞിരപ്പള്ളി: റബർ കർഷകരുടെ ദേശീയ സംഘടനയായ എൻ.സി.ആർ.പി.എസ് നടത്തിവരുന്ന ‘വിലയില്ലെങ്കിൽ റബറില്ല’ എന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കുചേരാൻ എൻ.സി.ആർ.പി.എസ് കാഞ്ഞിരപ്പള്ളി റീജനൽ കമ്മിറ്റി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്താനും 200 രൂപ ലഭിക്കുന്നതുവരെ വിപണിയിൽനിന്ന് വിട്ടുനിൽകാൻ കർഷകരെ പ്രേരിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഈമാസം 13ന് വിവിധ കർഷക സംഘടനകളെയും രാഷ്ട്രീയകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ കൺവെൻഷൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. റീജനൽ പ്രസിഡന്റ് ജോർജ് കൊട്ടാരം അധ്യക്ഷത വഹിച്ചു. വി.ഐ. അബ്ദുൽ കരീം, ഷാജിമോൻ ജോസഫ്, തോമസ് സേവ്യർ, സിറിയക് നിക്കോളാസ്, ജോൺ കപ്പിയാങ്കൽ, മാത്യു ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.