മാലദ്വീപ് വഴി സൗദി യാത്ര; നിരവധി പേർ വഞ്ചിക്കപ്പെടുന്നു
text_fieldsകാഞ്ഞിരപ്പള്ളി: കോവിഡ് വ്യാപനം കാരണം ഇന്ത്യയിൽനിന്ന് നേരിട്ട് സൗദി അറേബ്യയിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ ഇടത്താവളമായി മാറിയ മാലദ്വീപ് യാത്രക്കിടെ നിരവധി പേർ വഞ്ചിക്കപ്പെടുന്നു. മാലദ്വീപിലെ ക്വാറൻറീനിെൻറ പേരിലാണ് ചൂഷണം നടക്കുന്നത്. ഉള്ളതെല്ലാം പണയപ്പെടുത്തിയും വിറ്റും വീണ്ടും പ്രവാസം തെരഞ്ഞെടുക്കുന്നവരിൽ പലരും വഞ്ചിക്കപ്പെടുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ നിരവധി പേരടക്കം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് പേരാണ് മാലി വഴി സൗദിയിലേക്ക് പോകുന്നത്.
മാലിയിലേക്ക് വിസിറ്റിങ് വിസ, നക്ഷത്ര ഹോട്ടലില്‍ ക്വാറൻറീന്, ഭക്ഷണം, അവിടെനിന്ന് സൗദിയിലേക്ക് വിമാന ടിക്കറ്റ് എന്നിവയടങ്ങിയ പാക്കേജിന് 1.70ലക്ഷം രൂപ വരെയാണ് സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നത്. പാക്കേജ് ബുക്കു ചെയ്യുമ്പോള്‍ തന്നെ യാത്രക്കാരന് ചില നിർദേശങ്ങളും ഏജന്‍സി നല്കുന്നു. അനുവദിച്ചത് ത്രീസ്റ്റാർ ഹോട്ടലാെണന്നാണ് പറയുന്നതെങ്കിലും 14 ദിവസം താമസിക്കുമ്പോള്‍ ഭക്ഷണം കിട്ടിയിെല്ലന്നപേരില് ബഹളം െവക്കാന്‍ പാടില്ല.
ചിലപ്പോള്‍ കാര്യമായ ഭക്ഷണം കിട്ടിയെന്നു വരില്ല. രണ്ടാഴ്ച കഴിക്കാനുള്ള ഭക്ഷണം യാത്രയില്‍ കരുതണമെന്നും നിർദേശിക്കുന്നു. ഹോട്ടല്‍ ബുക്കിങ് രേഖകള്‍ വിമാനത്താവളത്തിൽ നല്‍കുമെന്നറിയിക്കുന്ന ഏജന്‍സികളിൽ ചിലർ ഇത് പാലിക്കുന്നില്ല. ആഗസ്റ്റ് 16ന് കൊച്ചിയിൽനിന്ന് യാത്ര തിരിച്ച 190 യാത്രക്കാര്‍ക്ക് മാലിയിലിറങ്ങിയിട്ടും താമസരേഖകള്‍ നല്‍കാതിരുന്നത് സംഘര്‍ഷത്തിനു ഇടയാക്കി.
മലപ്പുറം കേന്ദ്രീകരിച്ചുള്ള ഏജന്‍സിയാണ് പാക്കേജ് നല്‍കിയത്. രേഖകളുടെ കുറവുമൂലം എയര്‍പോര്‍ട്ടിന് പുറത്തിറക്കാൻ അധികൃതര്‍ തയാറായില്ല. അന്നുതന്നെ മുഴുവന്‍ ആളുകളെയും കൊച്ചിയിലേക്ക് മടക്കി അയച്ചു. രണ്ടു ദിവസം കൊച്ചിയില്‍ ഹോട്ടലില്‍ താമസിച്ച ഇവര്‍ വീണ്ടും മാലിയിലേക്ക് ടിക്കറ്റു ലഭിച്ച പ്രകാരം യാത്ര തിരിച്ചെങ്കിലും അവിടെ എത്തിയപ്പോൾ ഏജന്‍സി പ്രതിനിധി മുങ്ങാന്‍ ശ്രമിച്ചെങ്കിലും മാലി പൊലീസ് പിടികൂടി യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു.
മറ്റൊരു ദ്വീപിലെ ഒരു ഹോട്ടലിലാണ് പലര്‍ക്കും മുറി ലഭിച്ചത്. കാര്യമായ ഭക്ഷണം പോലും ലഭിച്ചില്ല. ഇവര്‍ കഴിക്കാന്‍ കരുതിയ ഭക്ഷ്യ വസ്തുക്കള്‍ പലതും നശിച്ചുവെന്ന് മാലിയില്‍ ഹോട്ടല്‍മുറിയില്‍ താമസിക്കുന്ന കോട്ടയം, മുണ്ടക്കയം സ്വദേശികള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.