ദേശീയപാതയില്‍ മരണക്കെണിയൊരുക്കി കൊടുംവളവുകള്‍
text_fieldsകാഞ്ഞിരപ്പള്ളി: ദേശീയപാതയില്‍ മരണക്കെണിയൊരുക്കി കൊടുംവളവുകള്‍. അപകടം തുടർക്കഥയാകുന്നു. കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് മരണക്കെണി ഒരുക്കി നിരവധി കൊടുംവളവുകളുള്ളത്.
ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്തതും അപകടങ്ങളുടെ എണ്ണം വര്‍ധിക്കാൻ കാരണമാണ്.
കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയില്‍ അപകടങ്ങള്‍ പതിവാണ്.
പതിനഞ്ചോളം കൊടുംവളവുകളാണിവിടെ, ഇതില്‍ ഏറ്റവും അധികം അപകടങ്ങള്‍ സംഭവിക്കുന്നത് മുണ്ടക്കയം പൈങ്ങണ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ്, പാറത്തോട് പഞ്ചായത്ത് വളവ്, ഇരുപത്തിയാറാം മൈല്‍ പെട്രോള്‍ പമ്പ് വളവ് എന്നിവിടങ്ങളിലാണ്. ആഴ്ചയില്‍ മൂന്നും നാലും അപകടമാണ് ഇവിടെ സംഭവിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ച രേണ്ടാടെ കുത്തിറക്കത്തിലുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. വന്‍ ദുരന്തമാണ് വഴിമാറിയത്.
മറ്റൊന്നു മുണ്ടക്കയം പൈങ്ങന വളവാണ്. വാഹനാപകടത്തിൽ നിരവധി ജീവനാണ് ഇവിടെ പൊലിഞ്ഞത്. മൂന്നു വര്‍ഷത്തിനിെട അപകടത്തില്‍പെട്ട് പത്തോളം പേരാണ് മരിച്ചത്. ദൂരെ സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനം ഡ്രൈവര്‍മാര്‍ക്ക് വളവ് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്തതും ഇവിടെ അപകടങ്ങള്‍ പതിവാകാന്‍ കാരണമാകുന്നു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇതിനെതിരെ മേഖലയിലെ െറസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തില്‍ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. കഴിഞ്ഞദിവസം മുണ്ടക്കയം പഞ്ചായത്തില്‍ വിളിച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും വിഷയം ഉന്നയിച്ചെങ്കിലും തങ്ങള്‍ സംഭവം അറിഞ്ഞിെല്ലന്ന നിലപാടായിരുന്നു ദേശീയപാത വിഭാഗം അധികൃതര്‍ സ്വീകരിച്ചത്. ഇതിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനവും ഉയര്‍ന്നു. പൈങ്ങന വളവിലെ റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഗണിച്ചാല്‍ ഇവിടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഗണ്യമായി കുറക്കാന്‍ സാധിക്കും. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം പാതയിലെ 15ഓളം വളവുകളിലെ ഏറെ അപകടത്തിനിടയാക്കുന്ന വളവുകള്‍ നിവര്ക്കാന് അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.